വാഹനങ്ങളുടെ മുമ്പില്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നിലവിലുണ്ട്. അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി അദ്ദേഹം പറഞ്ഞു. വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു.
advertisement
Pinarayi Vijayan| തുടർചികിത്സയ്ക്ക് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ഈ മാസം 23 ന് യാത്ര തിരിക്കും
ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan)വീണ്ടും അമേരിക്കയിലേക്ക്. മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായാണ് ഈ മാസം 23 ന് മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നത്. ഇതിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുഭരണ വകുപ്പിന് കത്ത് നൽകി.
മേയ് 20 ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുമ്പ് മുഖ്യമന്ത്രി മടങ്ങിയെത്തും. ഈ വർഷമാദ്യം 15 ദിവസം ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു.
യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷത വഹിക്കും തുടങ്ങിയ കാര്യങ്ങളിൽ വരും ദിവസങ്ങളിൽ വ്യക്തത ലഭിച്ചേക്കും.