ഫ്രാൻസിൽ മതചിഹ്നങ്ങൾ പ്രകടിപ്പിച്ച് പുറത്തിറങ്ങാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ജലീൽ, വിശ്വാസങ്ങൾ ഭരണഘടനയ്ക്ക് താഴെയാണെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് പറഞ്ഞത്. നാം പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട് വിശ്വാസം ഭരണഘടനയ്ക്ക് മുകളിലാണെന്ന് എന്നാൽ ഭരണഘടനയുണ്ടെങ്കിലെ വിശ്വാസത്തിന് നിലനിൽക്കാൻ കഴിയു.
വിശ്വാസവിഷയങ്ങളില്‍ സ്വതന്ത്ര നിലപാടുകള്‍ തുറന്നു പറഞ്ഞതിന് നേരത്തെ സമസ്ത നേതാക്കള്‍ കെ.ടി ജലീലിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ത്രീ പള്ളിപ്രവേശനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് ജലീലിന്റെ പ്രസ്താവന.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 10, 2019 7:13 AM IST
