TRENDING:

കരാർ നിയമനം വിവാദമായി; മന്ത്രി ജി സുധാകരന്‍റെ ഭാര്യ രാജിവെച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സർവകലാശാലയുടെ സ്വാശ്രയസ്ഥാപനങ്ങളുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് മന്ത്രി ജി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ രാജിവെച്ചു. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സ്ഥിരം തസ്തികയാക്കിമാറ്റുന്നത് വിവാദമായതിന് പിന്നാലെയാണ് മന്ത്രി പത്നി രാജിവെച്ചത്. സ്വാശ്രയസ്ഥാപനങ്ങളുടെ ഡയറക്ടർ സ്ഥാനം സ്ഥിരപ്പെടുത്തുന്നതിനായി ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. പ്രൊഫസർക്ക് തുല്ല്യമായ തസ്തികയാക്കി മാറ്റുവിധമായിരുന്നു സിൻഡിക്കേറ്റ് ചട്ടങ്ങൾ ഭേദഗതി ചെയ്തതത്.
advertisement

ഡിവൈ.എസ്.പിയെ ഒളിപ്പിച്ചത് സി.പി.എം നേതാക്കളുടെ ഒത്താശയില്‍: ചെന്നിത്തല

കേരള സർവകലാശാലയിൽ അധ്യാപക തസ്തികയിലുള്ള നിയമനം പി.എസ്.സിക്ക് വിട്ടിട്ടില്ല. അനധ്യാപക തസ്തികകളിലുള്ള നിയമനമാണ് പി.എസ്.സിക്ക് വിട്ടിട്ടുള്ളത്. കോളേജ് അധ്യാപികയായി വിരമിച്ച ശേഷമാണ് ജൂബിലി നവപ്രഭ കേരള സർവകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി സ്ഥാനമേറ്റത്. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനം വിവാദമായിരുന്നു. അതിനിടെയാണ് തസ്തിക സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഈ നീക്കവും വിവാദമായതോടെയാണ് ജൂബിലി നവപ്രഭ രാജിവെച്ചത്.

രാജിക്കത്തിന്‍റെ പകർപ്പ്

advertisement

  

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരാർ നിയമനം വിവാദമായി; മന്ത്രി ജി സുധാകരന്‍റെ ഭാര്യ രാജിവെച്ചു