TRENDING:

കോഴിക്കോട് ഇനി സസ്പെൻസില്ല; എം കെ രാഘവൻ UDF സ്ഥാനാർഥിയാകും

Last Updated:

മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന മഹാജനയാത്രയ്ക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിലായിരുന്നു അനൗദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ സിറ്റിംഗ് എംപി എം കെ രാഘവൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മഹാജന യാത്രയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ രാഘവന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുന്നത് ആയിരുന്നു.
advertisement

രാഘവന് പകരം കോഴിക്കോട്ടെ പരിഗണനാ പട്ടികയിൽ വേറെ പേരില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കെപിസിസി അധ്യക്ഷന്റെ വാക്കുകൾ. മൂന്നാം തവണയും അവസരം നല്‍കുമ്പോള്‍ എം.കെ രാഘവനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി പ്രവര്‍ത്തകരോട് പറഞ്ഞു. മറ്റ് അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ മൂന്നാം ഊഴത്തിനായി എം കെ രാഘവൻ തന്നെ അങ്കത്തിനിറങ്ങും.

Also read: ഷാനിമോൾ ഉസ്മാൻ മത്സരിക്കുമോ ?

സിറ്റിംഗ് എംപിമാർക്ക് ഒരു അവസരംകൂടി നൽകാമെന്ന നിലപാടാണ് മുല്ലപ്പള്ളിയ്ക്കുള്ളത്. ഇതിന്റെ ആദ്യ ചുവടെന്ന രീതിയിലായിരുന്നു എംകെ രാഘവന്റെ അനൗദ്യോഗിക സ്ഥാനാർഥി പ്രഖ്യപനം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന മഹാജനയാത്രയ്ക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിലായിരുന്നു അധ്യക്ഷന്റെ അനൗദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം.

advertisement

2009ലാണ് എം.കെ രാഘവന്‍ ആദ്യമായി കോഴിക്കോട് മത്സരിക്കുന്നത്. മുഹമ്മദ് റിയാസായിരുന്നു എതിരാളി. കന്നി മത്സരത്തില്‍ 833 വോട്ടുകള്‍ക്ക് രാഘവന്‍ വിജയിച്ചു. 2014ല്‍ എ. വിജയരാഘവനായിരുന്നു എതിരാളി. 2014ലെ മത്സരത്തില്‍ രാഘവന്‍ തന്റെ ഭൂരിപക്ഷം 16880 ആയി ഉയര്‍ത്തി. ഇനി അറിയേണ്ടത് എതിർ സ്ഥാനാർഥിയെയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ഇനി സസ്പെൻസില്ല; എം കെ രാഘവൻ UDF സ്ഥാനാർഥിയാകും