TRENDING:

70 കാരന് നേരെ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നാര്‍: ഇടുക്കി മാങ്കുളത്ത് 70 കാരനെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മീന്‍ കച്ചവടക്കാരനായ അടിമാലി ഇരുമ്പുപാലം സ്വദേശി മക്കാറിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ പ്രതിഷേധ ജാഥ നടത്തിയിരുന്നു.
advertisement

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് മാങ്കുളം സ്വദേശികളായ അഞ്ചുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. മീന്‍വ ിറ്റതിനേത്തുടര്‍ന്ന് മാങ്കുളത്തെയൊരു റിസോര്‍ട്ടില്‍ മുപ്പതിനായിരത്തോളം രൂപ മക്കാറിന് കുടിശിക നല്‍കാനുണ്ടായിരുന്നു. ഇതു ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് ആക്രമണത്തിനിരയായയാള്‍ പറയുന്നത്.

രാഖിയുടെ മരണം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

എന്നാല്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനേ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്ന് മര്‍ദ്ദിച്ചവര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ പ്രതിഷേധ പ്രകടനം നടന്നു. നാളെ രാവിലെ ഇരുമ്പുപാലത്ത് ഹര്‍ത്താലുമാചരിയ്ക്കും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Crime/
70 കാരന് നേരെ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്