ലഹരി വിരുദ്ധ ക്യാംപയിനുമായി ബന്ധപ്പെടുത്തിയാണ് സൂംബ സ്കൂളുകളിലേക്ക് കൊണ്ടു വരുന്നത്. സ്കൂളുകളിൽ ഇതുപോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. സൂംബ ഡാൻസ് കൊണ്ടു വരുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്നും പി കെ നവാസി ചോദിച്ചു. ലഹരിമുക്ത സമൂഹം രൂപീകരിക്കുന്നതിന് സൂംബ ഡാൻസ് കൊണ്ട് പരിഹാരമുണ്ടോ? മാനസികമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബ കൊണ്ടുവന്നതെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയാണെങ്കിൽ ഏറ്റവും മാനസികമായ ഉല്ലാസം തരുന്നത് കായികമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിരവധി സ്കൂളുകളിൽ കായിക അധ്യാപകരെ നിയമിക്കാതെ ഇരിക്കുകയാണ്. അതിന് പരിഹാരം കാണാതെ സൂംബ ഡാൻസ് കൊണ്ടു വരുന്നത് ഏതു തരത്തിലെ പരിഹാരമാണെന്ന് മനസിലാകുന്നില്ലെന്നും പി.കെ നവാസ് ന്യൂസ് 18-നോട് പറഞ്ഞു. ഇതിനൊന്നും പരിഹാരം കാണാതെ വിവാദമാകുന്ന വിഷയത്തിലേക്ക് മാത്രം സർക്കാർ പോകുന്നത് ശരിയായ രീതിയല്ലെന്നുമാണ് എംഎസ്എഫിന്റെ വാദം. അതിനാൽ, തന്നെ ഇതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് കൂട്ടിച്ചേർത്തു.
advertisement
സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ വിസ്ഡം മുജാഹിദ് നേതാവും അധ്യാപകനുമായ ടി കെ അഷ്‌റഫ് കഴിഞ്ഞ ദിവസമാണ് പ്രതികരിച്ചത്. മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നുമാണ് ടി കെ അഷ്‌റഫ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട് ഇതിനെ തുടർന്നായിരുന്നു സ്കൂളുകളിലെ സൂംബ ഡാൻസ് വിവാദമായി തീർന്നത്.