ആകെ 230 പേരാണ് മുനമ്പത്തു നിന്ന് വിദേശത്തേക്ക് കടന്ന സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 80 പേർ കഴിഞ്ഞ 24-ാം തീയതിയാണ് ടൂറിസ്റ്റുകൾ എന്ന വ്യാജേനെ ചോറ്റാനിക്കരയിലെ വിവിധ ലോഡ്ജുകളിൽ താമസമാക്കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം ഈ മാസം നാലാം തീയതി വരെ ഇവിടെ ഉണ്ടായിരുന്നു. ഇവർ ഡൽഹി- തമിഴ്നാട് സ്വദേശികൾ ആയിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്ത ഡൽഹി സ്വദേശി പ്രഭുവിനെയും ബോട്ട് ഉടമ അനിൽ കുമാറിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
advertisement
Also Read-മനുഷ്യക്കടത്ത്: പ്രഭു അറസ്റ്റിലായത് ന്യൂസ് 18 നോട് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ
ഐ ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന നിർണായക വിവരങ്ങളിലൂടെ മുഖ്യ കണ്ണികളിലേക്കു എത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാൽ പ്രഭു ഈ കണ്ണിയിലെ അംഗമാണെന്നു ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലാത്തിനാൽ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലുള്ളവർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ മറ്റു ചില ഇടനിലക്കാരെ കൂടി ചോദ്യം ചെയ്തിട്ടുണ്ട്.

