പന്ത്രണ്ടാം തീയതി പുലർച്ചയോടെ മുനമ്പത്ത് നിന്ന് 230 പേർ ന്യൂസിലാൻറിലേക്ക് കടന്നതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ചെന്നൈയിലും ഡെല്ലിയിലുമായി ഒരാഴ്ച നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഇങ്ങനെ കടന്നവരിൽ മലയാളികളില്ലെന്നാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. ഡൽഹിയിൽ അറസ്റ്റിലായ പ്രഭു ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്.
Also Read-മുനമ്പം മനുഷ്യക്കടത്ത്: ഒരാൾ കൂടി പിടിയിൽ
മികച്ച ജീവിത സാഹചര്യങ്ങൾ തേടി മുനമ്പത്ത് നിന്ന് പോയവർ എല്ലാം ശ്രീലങ്കൻ തമിഴ് വംശജരാണ്.തമിഴ്നാട്ടിലെ തിരുവള്ളൂരിലും ഡൽഹി അംബേദ്കർ കോളനിയിലുമുള്ളവരാണ് സംഘത്തിൽ കൂടുതൽ. വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ തലമുറയിൽ പെട്ടവരാണ് ഇവർ. ഇവരെ കടത്തിയ ഇടനിലക്കാരായ ശ്രീകാന്തനും രവീന്ദ്രനും വർഷങ്ങളായി ശ്രീലങ്കൻ അഭയാർത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നവരാണെന്നും പൊലീസ് അറിയിച്ചു.
advertisement
Also Read- ഈ മരണത്തെക്കുറിച്ച് എല്ലാവരും മൗനമാകുന്നത് എന്തുകൊണ്ട്?
മനുഷ്യകടത്ത് വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ രവീന്ദ്രയുടെ തിരുവള്ളൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസെത്തി തെരച്ചിൽ നടത്തിയിരുന്നു. ശ്രീകാന്തനേയും രവീന്ദ്രയേയും സഹായിച്ച ചില പ്രദേശവാസികളെയും പൊലീസ്‍ തിരിച്ചറിഞ്ഞിട്ടുണ്ട് അതേസമയം സംഘം രാജ്യാന്തര അതിർത്തി കടന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളുടെ, സഹായത്തോടെ ബോട്ട് കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.

