വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ കഴിഞ്ഞദിവസം പൊലീസ് റെയ്ഡും നടത്തിയിരുന്നു. വിഷ്ണുകുമാറിന്റേതടക്കമുള്ള വീടുകളിലായിരുന്നു പൊലീസ് റെയ്ഡ്. കേരള പൊലീസ് സംഘം തന്നെയായിരുന്നു ഡല്‍ഹി അംബേദ്കര്‍ നഗര്‍ കോളനിയിലെ വീടുകളില്‍ റെയ്ഡ് നടത്തിയത്.
തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്ത് കൊച്ചി സ്വദേശി ജിബിന്‍ ആന്റണിയില്‍ നിന്ന് ബോട്ട് വാങ്ങിയത് ഒരു കോടി രണ്ട് ലക്ഷം രൂപയ്ക്കാണെന്ന് ന്യൂസ് 18 നേരത്തെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഡിസംബര്‍ 27ന് വാങ്ങിയ ബോട്ട് അനില്‍കുമാറിനെക്കൂടി പങ്കാളിയാക്കി ജനുവരി ഏഴിന് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. മത്സ്യബന്ധനത്തിനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബോട്ട് വാങ്ങിയതെന്നാണ് അനില്‍കുമാര്‍ ന്യൂസ് 18നോട് പറഞ്ഞത്.
advertisement
Dont Miss: ബാലരാമപുരത്ത് ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ചെന്നൈ തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്ത് ഡിസംബര്‍ 27 നാണ് ദയമാത 2 എന്ന ബോട്ട് വാങ്ങാന്‍ പത്ത് ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നത്. ഒരു കോടി രണ്ട് ലക്ഷം രൂപയായിരുന്നു വില. ഈ മാസം ഏഴിന് ബാക്കി തുക നല്‍കി രജിസ്‌ട്രേഷന്‍ നടത്തുകയായിരുന്നു.

