ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചു മണിയോടെയാണ് തമിഴ്‌നാട് രജിസ്‌ട്രേഷൻ ബസിൽ സംഘം ഗുരുവായൂരിൽ എത്തിയത്. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്‌ജുകളായ സിയ ടവർ, പ്രാർത്ഥന ഇൻ, പ്രസാദം മിൽ എന്നിവിടങ്ങളിലായി ആയിരുന്നു താമസം. ഭിന്നശേഷിക്കാരിയായ കുട്ടിയുടെ പൂജയ്ക്ക് വേണ്ടിയാണ് ഗുരുവായൂരിൽ എത്തിയതെന്നാണ് ഇവർ ധരിപ്പിച്ചിരുന്നത്. ഇതില്‍ പ്രസാദം മില്ലിൽ താമസിച്ചിരുന്ന മൂന്ന് കുടുംബങ്ങൾ ആണ് ശ്രീലങ്കൻ സ്വദേശികൾ ആയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവർ അഡ്രസ് പ്രൂഫായി ലോഡ്‌ജിൽ നൽകിയത് ശ്രീലങ്കൻ പാസ്പോർട്ടായിരുന്നു. ഇവർക്ക് ഇന്ത്യൻ വിസയും ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
Also Read-മനുഷ്യക്കടത്ത്: പ്രഭു അറസ്റ്റിലായത് ന്യൂസ് 18 നോട് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ
ശ്രീലങ്കയിൽ നിന്ന് ജനുവരി നാലിനാണ് സംഘം ചെന്നൈയിലെത്തിയത്. ഏഴാം തീയതി പ്രസാദം മില്ലിലെ താമസം അവസാനിപ്പിച്ച് പ്രാർത്ഥന ഇന്നിലേക്ക് മാറി. പ്രാർത്ഥന ഇന്നിലും സിയാ ടവറിലുമുള്ളവർ ഡൽഹി, ചെന്നൈ സ്വദേശികളായിരുന്നു. ഒരാഴ്ച ഗുരുവായൂരിൽ ചെലവിട്ട ശേഷം ജനുവരി പതിനൊന്നാം തീയതി നാലരയോടെ ബസിലും ട്രാവലറിലുമായാണ് ഇവർ മുനമ്പത്തേക്ക് പുറപ്പെട്ടത് തുടർന്ന് 12 ന് പുലർച്ചെ ന്യൂസിലാൻഡിലേക്കും.

