ദേശീയപാതക്ക് വേണ്ടി ഉമ്മൻ ചാണ്ടി സർക്കാർ സ്ഥലമേറ്റെടുക്കാനെത്തിയപ്പോള്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ സമരം ചെയ്തു. അതോടെ സ്ഥലം ഏറ്റെടുപ്പ് അവസാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനം ഒരിഞ്ച് പോലും മുന്നോട്ട് പോയില്ലെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി.
വിജയരാഘവന്റെ പ്രസംഗം ഇങ്ങനെ;
'അഞ്ചുകൊല്ലം കൊണ്ട് ദേശീയപാതയ്ക്കായി ഉമ്മൻ ചാണ്ടി സർക്കാർ ഒരിഞ്ച് സ്ഥലം എടുത്തില്ല. രാവിലെ സ്ഥലം ഏറ്റെടുക്കാനായി ഉമ്മൻ ചാണ്ടിയും ഇബ്രാഹിംകുഞ്ഞും പോകും. വൈകുന്നേരം തിരിച്ചുവരും. പിറ്റേന്ന് വീണ്ടും പോകും. അഞ്ചു വർഷം കൊണ്ട് ഒരിഞ്ച് സ്ഥലം ഏറ്റെടുത്തില്ല. സ്ഥലം എടുക്കാൻ ചെന്നപ്പോൾ മുസ്ലീം തീവ്രവാദ സംഘടനകൾ ജാഥയായി ഇബഹിംകുഞ്ഞ് യോഗം ചേരുന്ന ലീഗ് ഓഫീസിൽ പോയി. അപ്പോൾ പാണക്കാട് തങ്ങൾ പറഞ്ഞു അതു നടക്കില്ലെന്ന്. അതോടെ സ്ഥലം ഏറ്റെടുപ്പ് അവസാനിപ്പിച്ചു. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തി അഞ്ച് മാസം കൊണ്ട് സ്ഥലം ഏറ്റെടുത്തു. '
advertisement
Also Read 'ആന്തൂർ സംഭവത്തിന് പിന്നിൽ നേതാക്കളുടെ ഈഗോ'; എം വി ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി ജെയിംസ് മാത്യു