കരുണാകരന്റെ പേരില്‍ ട്രസ്റ്റ് ഉണ്ടാക്കി പണം പിരിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. പണി പൂര്‍ത്തികരിച്ച ശേഷം സ്ഥലവും കെട്ടിടവും സ്വകാര്യ കമ്പനിക്ക് കൈമാറി. ബഹുമാന്യനായ കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്. 2 ഏക്കര്‍ ഭൂമിയില്‍ ഒരു ഭാഗം വിറ്റു. ബാക്കി സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടവും പലര്‍ക്കും വിറ്റു. എന്നിട്ടും കരാറുകാരന് കാശ് നല്‍കിയില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ജോസഫിന്റെ സഹോദരന്‍ നല്‍കിയ പരാതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. കാശ് നല്‍കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ കരാറുകാരനെ എന്തു ചെയ്‌തെന്ന് വ്യക്തമാക്കണം. കരുണാകരന്റെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തുന്ന സംഘടനയായി കോണ്‍ഗ്രസ് മാറിയെന്നും എം.വി ജയരാജൻ ആരോപിച്ചു.
advertisement
കരാറുകാരനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകള്‍ രേഖപ്പെടുത്തിയ ഒരു കുറിപ്പും ഇവിടെ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നെന്നും ജയരാജൻ പറഞ്ഞു.
Also Read അഭയ കേസ്: മൂന്നു സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്ന് ആവശ്യം കോടതി അംഗീകരിച്ചു
