TRENDING:

നെഹ്റു ട്രോഫി വള്ളംകളി: വിജയികളെ നിർണയിച്ചതിലെ തർക്കത്തിൽ 100 പേർക്കെതിരെ കേസെടുത്തു

Last Updated:

രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടന്റെ തുഴച്ചിൽക്കാർ ഉൾപ്പടെ നൂറ് പേർക്കെതിരെയാണ് കേസെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നെഹ്രു ട്രോഫി വള്ളംകളിയുടെ വിജയികളെ നിർണയിച്ചതിലെ തർക്കത്തിൽ 100 പേർക്കെതിരെ പോലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടൻ തുഴഞ്ഞ തുഴച്ചിൽക്കാർ ഉൾപ്പടെ നൂറ് പേർക്കെതിരെ നെഹ്റു പവലിയൻ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസെടുത്തത്. വിജയികളെ പ്രഖാപിച്ചതിൽ അസംതൃപ്തി പ്രകടിപ്പിച്ചവർ മത്സര ശേഷം പ്രതിഷേധിക്കുകയും പവലിയനിലെ കസേരകൾ തകർക്കുകയും ചെയ്തിരുന്നു
advertisement

നാല് വള്ളങ്ങൾ പങ്കെടുത്ത ഫെനലിൽ പള്ളാത്തുിരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ 4:29:785 സമയം കൊണ്ട് ഫിനിഷ് ചെയ്താണ് നെഹ്രു ട്രോഫി സ്വന്തമാക്കിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ 4:29:780 എന്ന സമയമെടുത്ത് രണ്ടാം സ്ഥാനക്കാരായി ഫിന്ഷ് ചെയ്തു. ഫോട്ടോ ഫിനിഷിൽ അവസാനിച്ച ഫൈനൽ മത്സരത്തിൽ കാരിച്ചാലോ വീയപുരമോ എന്ന് മനസിലാകാത്ത തരത്തിലാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കൻഡുകളുടെ വെത്യാസത്തിൽ കാരിച്ചാൽ ഒന്നാമതെത്തുകയായിരുന്നു. എന്നാൽ ഫൈനൽ മത്സര ശേഷം ഫലം സ്ക്രീനിൽ കാണിച്ചപ്പോൾ രണ്ട് വള്ളങ്ങളും  ഒരേ സമയത്ത് ഫിനിഷ് ചെയ്തതായാണ് കാണിച്ചെതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെ ജേതാക്കളെ സംബന്ധിച്ച് തർക്കം ഉണ്ടാവുകയായിരുന്നു

advertisement

ഫൈനലിൽ രണ്ടാം സ്ഥാനത്ത് എത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് മത്സത്തിന്റെ ഫലനിർണയത്തിനെതിരെ നെഹ്രു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിക്ക് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെഹ്റു ട്രോഫി വള്ളംകളി: വിജയികളെ നിർണയിച്ചതിലെ തർക്കത്തിൽ 100 പേർക്കെതിരെ കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories