മാർഗനിർദേശങ്ങൾ
- ചുണ്ടൻ വള്ളത്തിൽ ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴഞ്ഞാൽ ആ വള്ളത്തിനെ അയോഗ്യരാക്കും.
- വള്ളങ്ങളുടെ പരിശീലനം 5 ദിവസത്തിൽ കുറയാൻ പാടില്ല. അഞ്ച് ദിവസത്തിൽ കുറവ് മാത്രമേ പരിശീലനം നടത്തിയിട്ടുള്ളൂ എന്ന റിപ്പോർട്ട് കിട്ടിയാൽ ബോണസിൽ മൂന്നിൽ ഒന്ന് കുറവുവരുത്തുന്നതാണ്.
- വളളങ്ങൾ പരിശീലനം നടത്തുന്ന ദിവസങ്ങൾ റേസ് കമ്മിറ്റി പരിശോധിക്കും. പരിശീലന സമയങ്ങളിൽ ചുണ്ടൻവള്ളങ്ങളിൽ മാസ് ഡ്രിൽ പരിശീലനം നിർബന്ധമായും ഉൾപ്പെടുത്തണം.
- ചുണ്ടൻവളളങ്ങളിൽ 75 തുഴക്കാരിൽ കുറയുവാനും 95 തുഴക്കാരിൽ കൂടുതലാകുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതൽ 60 തുഴക്കാർ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി എ ഗ്രേഡ് 45 മുതൽ 60 തുഴക്കാർ, ഇരുട്ടുകുത്തി ബി ഗ്രേഡ് 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി സി ഗ്രേഡ് 25 താഴെ തുഴക്കാർ, ചുരുളൻ 25 മുതൽ 35 വരെ തുഴക്കാർ. (തെക്കനോടി വനിതാ വള്ളത്തിൽ 30 ൽ കുറയാത്ത തുഴക്കാർ) കയറേണ്ടതാണ്. ഈ തുഴക്കാർക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കണം.
- വളളംകളിയിൽ പങ്കെടുക്കുന്ന തുഴച്ചിൽകാർ നീന്തൽ പരിശീലനം ലഭിച്ചവരായിരിക്കണം. 18 വയസ് പൂർത്തിയാവണം. 55 വയസ്സിൽ കൂടുവാൻ പാടില്ല.
- മത്സര വള്ളങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ, മനോദൗർബല്യം ഉള്ളവർ, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വള്ളങ്ങളെ അയോഗ്യരാക്കുകയും, അവർക്ക് ബോണസിന് അർഹതയില്ലാത്തതുതമാണ്.
- അശ്ലീലപ്രദർശനവും അച്ചടക്ക ലംഘനവും നടത്തുന്നവർക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തും.
- മത്സര ദിവസം വളങ്ങളിൽ പ്രദർശിപ്പിക്കുവാൻ കമ്മിറ്റി തരുന്ന നമ്പരും നെയിം ബോർഡും (സ്‌പോൺസർഷിപ്പ്) നീളം കൂട്ടി തറയ്ക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യുവാൻ പാടില്ല.
- മത്സര ദിവസം രണ്ട് മണിയ്ക്ക് മുൻപായി എല്ലാ ചുണ്ടൻ വള്ളങ്ങളും അനുവദനീയമായ യൂണിഫോംധാരികളായ തുഴക്കാരോടൊപ്പം വിഐപി പവലിയനുമുന്നിൽ അണിനിരന്ന് മാസ്ഡ്രില്ലിൽ പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കാത്ത ക്ലബുകളുടെ ബോണസിൽ 50% കുറവ് വരുത്തും.
- യൂണിഫോമും ഐഡന്റിറ്റി കാർഡും ധരിക്കാത്ത തുഴച്ചിൽക്കാർ മത്സരിക്കുന്ന ചുണ്ടൻ വളളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല.
- സ്റ്റാർട്ടിംഗിലെ സുഗമമായ നടത്തിപ്പിന് നിബന്ധനകൾ അനുസരിക്കാത്ത വള്ളങ്ങളെ റേസിൽ നിന്ന് വിലക്കുന്നതിനുള്ള അധികാരം റേസ് കമ്മിറ്റിക്ക് ഉണ്ടായിരിക്കും.
- ജഡ്‌ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
- ട്രാക്ക് മാറുകയോ മത്സരത്തിന് തടസ്സം വരുത്തുന്നവിധം പ്രവർത്തിക്കുകയോ ചെയ്താൽ അത്തരം വള്ളങ്ങളെ കമ്മിറ്റിക്ക് അയോഗ്യരാക്കാം. കൂടാതെ ക്യാപ്റ്റന്റെയും ക്ലബ്ബിന്റെയും പേരിൽ നടപടികളും സ്വീകരിക്കും.
- മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾ ഫിനിഷ് ചെയ്താൽ ട്രാക്കിൽ കൂടി തിരിച്ചുപോകാൻ പാടില്ല. പുറംകായലിൽ കൂടി മാത്രമേ സ്റ്റാർട്ടിംഗ് പോയന്റ്റിലേക്ക് തിരിച്ചുപോകാവൂ.
- ഓരോ മത്സരവും ഫൈനൽ മത്സരങ്ങളും കഴിഞ്ഞാൽ കളിവള്ളങ്ങൾ നിർബന്ധമായും ഫിനിഷിംഗ് പോയിന്റിൽനിന്നു മാറ്റി പുറംകായലിൽ നിലയുറപ്പിക്കേണ്ടതാണ്. ഇതിനെതിരായി പ്രവർത്തിക്കുന്നവരുടെ ബോണസിൽ ഉൾപ്പടെ കുറവു വരുത്തും.
- മത്സരദിവസം ഒരു വള്ളത്തിൽ മത്സരിച്ചശേഷം ആ ടിമംഗങ്ങൾ വള്ളം മാറി വേറേ ഒരു വളളത്തിലും കയറി മത്സരിക്കാൻ പാടില്ല.
- മത്സരത്തിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളിൽ രാഷ്ട്രീയവും മതപരമായി തോന്നാവുന്ന ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല.
- വള്ളങ്ങൾക്ക് തടിയുടെ നിറമോ കറുപ്പു നിറമോ മാത്രമേ പാടുള്ളൂ. അല്ലാത്ത വള്ളങ്ങളെ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവദിക്കില്ല.
- വനിതാ വള്ളങ്ങളിൽ പരമാവധി 5 പുരുഷന്മാർ മാത്രമേ പാടുള്ളൂ. അവർ തുഴയാൻ മാത്രം പാടില്ല. സാരി ഉടുത്ത് തുഴയുവാൻ അനുവദിക്കില്ല, മത്സര സമയം യൂണിഫോമായ ട്രാക്ക് സൂട്ടും ജേഴ്സിയും ധരിക്കേണ്ടതാണ്. മത്സരത്തിന് അഭംഗി വരുത്തുന്നവിധം പങ്കെടുത്താൽ ആ വള്ളങ്ങൾക്ക് ബോണസ് നൽകുന്നതല്ല.
- ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ രാവിലെ കൃത്യം 11 മണിക്ക് ആരംഭിയ്ക്കും. 12.30ന് അവസാനിക്കും. ചുണ്ടൻവളങ്ങളുടെ ഹീറ്റ്സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിക്കും.
advertisement
advertisement
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
September 18, 2024 12:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nehru Trophy Boat Race: നെഹ്റു ട്രോഫി വള്ളംകളി: വള്ളങ്ങൾക്ക് രണ്ടു നിറം മാത്രം; ഇതര സംസ്ഥാന തുഴച്ചിലുകാർക്ക് നിയന്ത്രണം; മാർഗനിർദേശങ്ങൾ