TRENDING:

കോട്ടയം: നിഷ ജോസ് മത്സരിക്കില്ലെന്ന് ജോസ് കെ മാണി; സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല

Last Updated:

'കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന വാർത്തകൾ തള്ളി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിഷ ജോസ് കെ മാണി മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയെ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അനുയോജ്യനായ സ്ഥാനാർഥിയെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. കേരളാ കോൺഗ്രസ് നടത്തുന്ന കേരളയാത്രയുടെ ശോഭ കെടുത്താനാണ് ഇപ്പോഴുള്ള അഭ്യൂഹങ്ങളെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു.
advertisement

കഴിഞ്ഞ യുഡിഎഫ് നേതൃയോഗത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം കോട്ടയത്തിന് പുറമെ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ലീഗും സീറ്റുകളുടെ എണ്ണം കൂട്ടിച്ചോദിച്ചിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കി കൂടി നൽകണമെന്നായിരുന്നു കേരളാ കോൺഗ്രസ് എമ്മിന്റെ ആവശ്യം. എന്നാൽ അത് നടക്കില്ലെന്നാണ് കെ എം മാണിയ്ക്ക് മുന്നണിയിൽ നിന്ന് കിട്ടിയ മറുപടി. സീറ്റ് വിഭജനം ഇതുവരെ ബെഹനാൻ വ്യക്തമാക്കിയിരുന്നു. കോട്ടയം സീറ്റ് കേരളാകോൺഗ്രസിൽ നിന്ന് ഏറ്റെടുത്ത് ഉമ്മൻചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കുമെന്നുൾപ്പടെ വാർത്തകൾ പ്രചരിച്ചിരുന്നു. കോട്ടയം, ഇടുക്കി സീറ്റുകൾ പരസ്പരം വച്ചു മാറില്ലെന്ന് കോൺഗ്രസും കേരള കോൺഗ്രസും ആവർത്തിച്ച് വ്യക്തമാക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം: നിഷ ജോസ് മത്സരിക്കില്ലെന്ന് ജോസ് കെ മാണി; സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല