കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിക്കൊണ്ട് രൂപത അഡ്മിനിസ്‌ട്രേറ്ററുടെ കത്ത് വന്നചതിനു പിന്നാലെയാണ് വിരുദ്ധ നിലപാടുമായി രൂപതാ പി.ആര്‍.ഒ രംഗത്തെത്തിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തില്‍ തുടരാന്‍ ജലന്തര്‍ അഡ്മിനിസ്‌ട്രേറ്റര്‍ അനുമതി നല്‍കിയതായി സിസ്റ്റര്‍ അനുപമ വെളിപ്പെടുത്തിയിരുന്നു. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയ്ക്കിടെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഇ-മെയില്‍ സന്ദേശമെത്തിയത്.
advertisement
അഡ്മിനിസ്‌ട്രേറ്ററുടെ അനുമതിയില്ലാതെ കന്യാസ്ത്രീകള്‍ക്ക് മദര്‍ ജനറാള്‍ ഇനി മുതല്‍ കത്തയയ്ക്കരുതെന്നും ബിഷപ്പ് ആഗ്‌നലോ ഇ-മെയിലില്‍ വ്യക്തമാക്കിയിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീ ഉള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റിയിട്ടും അക്കാര്യം മദര്‍ ജനറാള്‍ രൂപതാ അഡ്മിനിസ്‌ട്രേറ്ററെ അറിയച്ചില്ലെന്നും കത്തിലുണ്ടായിരുന്നു. തന്റെ ഈ കത്ത് മദര്‍ ജനറാളിനുള്ള നിര്‍ദേശം കൂടിയാണെന്നും ആഗ്നലോ ഗ്രേഷ്യസ് വ്യക്തമാക്കുന്നു.
കേസ് അവസാനിക്കുന്നത് വരെ നിങ്ങള്‍ അഞ്ച് പേരും കുറവിലങ്ങാട് മഠത്തില്‍ നിന്ന് മാറേണ്ടതില്ല. നിങ്ങളെ സ്ഥലംമാറ്റാന്‍ ജലന്തര്‍ രൂപതയില്‍നിന്നം യാതൊരു നീക്കവും ഇനി ഉണ്ടാകില്ലെന്നും കത്തില്‍ ഉറപ്പു നല്‍കിയിരുന്നു. സത്യം പുറത്തുവരണമെന്ന് തന്നെയാണ് സഭ കരുതുന്നതെന്നും അഡ്മിനിസ്‌ട്രേറ്ററുടെ കത്തിലുണ്ടായിരുന്നു.