എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ചുവപ്പ് ജാഗ്രത നല്‍കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച പകല്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന പ്രവചനത്തെ തുടര്‍ന്നാണ് റെഡ് അലർട്ട് പിന്‍വലിച്ചത്.
കഴിഞ്ഞദിവസം സംസ്ഥാനത്ത്അതിശക്തമായ മഴ പെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ഏഴ് ജില്ലകളില്‍ കഴിഞ്ഞദിവസം ഉച്ചയോടെ ചുവപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
Also Read- 'മഞ്ജു വാര്യർ ശ്രീകുമാർ മേനോന്റെ അടിമയായി നിൽക്കണം എന്നാണോ?': ഭാഗ്യലക്ഷ്മി
advertisement
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ ദുരിതമായത്. കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി.സൗത്ത് സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിനോളം വെള്ളമുയര്‍ന്നു. നോര്‍ത്തില്‍ വെള്ളംകയറി ഓട്ടോമാറ്റിക് സിഗ്‌നലുകള്‍ തകരാറിലായി. രാവിലെ ആറുമുതല്‍ തീവണ്ടികള്‍ കടത്തിവിടാന്‍ കഴിയാതെയായി.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് തുലാവര്‍ഷം ഇത്രയും ശക്തമാകാന്‍ കാരണം. ഈ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. ന്യൂനമര്‍ദം ഇപ്പോള്‍ മഹാരാഷ്ട്രതീരത്തേക്കു നീങ്ങുകയാണ്. പിന്നീടിത് ഗതിമാറി ഒമാന്‍ തീരത്തേക്കു പോകുമെന്നാണു വിലയിരുത്തല്‍.