'മഞ്ജു വാര്യർ ശ്രീകുമാർ മേനോന്റെ അടിമയായി നിൽക്കണം എന്നാണോ?': ഭാഗ്യലക്ഷ്മി
Last Updated:
Dubbing artist Bhagyalakshmi comments on Manju Warrier-Shrikumar Menon tussle | ഈ വിഷയത്തിൽ സിനിമയുമായി ബന്ധപ്പെട്ട സംഘടനകൾ മഞ്ജുവിന് പിന്തുണ നൽകണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു
ശ്രീകുമാർ മേനോന്റെ സഹായം സ്വീകരിച്ചിട്ടുണ്ടെന്ന് കരുതി മഞ്ജു വാര്യർ അടിമയായി നിൽക്കണം എന്നാണോയെന്ന് ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. ഈ വിഷയത്തിൽ സിനിമയുമായി ബന്ധപ്പെട്ട സംഘടനകൾ മഞ്ജുവിന് പിന്തുണ നൽകണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.
മഞ്ജുവാര്യർ പരാതിയുമായി ഫെഫ്കയെ സമീപിച്ചിരുന്നുവെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. പൊലീസിൽ പരാതി നല്കിയതിനാൽ സംഘടനക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
എന്നാൽ മഞ്ജു വാര്യരുടെ പരാതി ലഭിച്ചിട്ടില്ലെന്ന് അമ്മയും ഡബ്ലിയുസിസിയും വ്യക്തമാക്കി.
മഞ്ജുവാര്യരുടെ പരാതിയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സംവിധായകൻ ശ്രീകുമാർമേനോൻ. പരാതിയെ കുറിച്ചറിഞ്ഞത് മാധ്യമവാർത്തകളിൽ നിന്നാണ്. തന്റെ ബുദ്ധിയിലും സ്നേഹത്തിലും ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങളെല്ലാം എത്ര വേഗമാണ് മഞ്ജു മറന്നതെന്ന് ശ്രീകുമാർമേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
ശ്രീകുമാർ മേനോൻ അപായപ്പെടുത്തിയേക്കുമെന്ന മഞ്ജുവിന്റെ പരാതി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2019 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മഞ്ജു വാര്യർ ശ്രീകുമാർ മേനോന്റെ അടിമയായി നിൽക്കണം എന്നാണോ?': ഭാഗ്യലക്ഷ്മി