പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്തു നടന്ന ബജറ്റ് ബാക്കിപത്ര സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് സുകുമാരന്‍ നായര്‍ ശബരിമല വിഷയത്തില്‍ ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയത്.
നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തും അറസ്റ്റുചെയ്തും മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഭക്തരെ അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സമരത്തില്‍ നടപടിയെ നിയമപരമായി നേരിടും. സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ അതിനു തയ്യാറായില്ല.
advertisement
കഴിഞ്ഞ ദിവസവും ശബരിമല പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച് സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 6:43 PM IST