ശബരിമല വിഷയത്തില്‍ സര്‍ക്കാരിനു ധാര്‍ഷ്ട്യമാണ്. ഈ ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിയിലൂടെ പുറത്തുവരുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
വിശ്വാസവും ആചാരവും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. സര്‍ക്കാരിന്റെ സര്‍വശക്തിയും ഉപയോഗിച്ചാണ് വനിതാ മതില്‍ സൃഷ്ടിക്കുന്നത്. ഇത് എന്തിനു വേണ്ടിയാണ്. നിര്‍ബന്ധപൂര്‍വം പങ്കെടുക്കണമെന്ന സര്‍ക്കുലറാണ് ഇറക്കിയിരിക്കുന്നത്. ഇങ്ങനെയാണോ നവോത്ഥാനം ഉണ്ടാക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
വനിതാമതില്‍ ജനങ്ങളെ ജാതീയമായി വേര്‍തിരിക്കും. വനിതകള്‍ക്ക് മാത്രമായി നവോത്ഥാനം നടപ്പാകുമോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. വനിതാ മതിലിന് എതിരാണ് സംഘടനയെങ്കിലും അതില്‍ പങ്കെടുക്കരുതെന്ന് ആര്‍ക്കും എന്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടില്ല. വനിതാ മതിലില്‍ പങ്കെടുക്കണണോയെന്നത് വിശ്വാസികളുടെ തീരുമാനമാണ്.
advertisement
Also Read 'ശബരിമല'യിലെ നടപടി അടിയന്തരാവസ്ഥ പോലെ; സർക്കാരിനെതിരെ NSS
ധര്‍ഷ്ഠ്യമാണ്. ആരെയും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാല്ല. ഞങ്ങള്‍ അത് നടപ്പാക്കും. മുഖ്യമന്ത്രിയിലൂടെയാണ് ധാര്‍ഷ്ഠ്യം പുറത്തുവരുന്നത്. പിണറായി ഇപ്പോഴാണ് മുഖ്യമന്ത്രിയായത്. നേരത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. അതുപോലയല്ല ഇപ്പോള്‍. മുഖ്യമന്ത്രിയെന്നത് ജനപ്രതിനിധിയാണ്. എന്നാല്‍ ഒരു ഭരണാധികാരി എന്ന രീതിയിലല്ല ജനങ്ങളെ കൈകാര്യം ചെയ്യുന്നത്.
Also Read വനിതാമതിൽ സംഘാടനം: ഉത്തരവ് തിരുത്തി സർക്കാർ
ശബരിമല വിഷയത്തില്‍ മാത്രമെ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുള്ള. ചിലര്‍ വിളിച്ചു പറയുന്നു സര്‍ക്കാരില്‍ നിന്നും ചിലതൊക്കെ നേടിയെന്ന്. അപ്പോള്‍ മുന്‍ സര്‍ക്കാരുകള്‍ ചെയ്തതോ? യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തു തന്ന കാര്യങ്ങള്‍ തുടരുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തത്. അല്ലാതെ പുതുതായി ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. എന്‍.എസ്.എസ് ഇപ്പോള്‍ എല്ലാ പാര്‍ട്ടികളോടും ഇപ്പോള്‍ സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ച് രാജ്യത്തിന് ഉദകുന്ന നിലപാട് ജനങ്ങള്‍ക്കു വേണ്ടി സ്വീകരിക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ശബരിമലയില്‍ കോടതി വിധി അനുകൂലമായി വരും. ഇല്ലെങ്കില്‍ വിശ്വാസികള്‍ക്കൊപ്പം കേന്ദ്രത്തെ സമീപിക്കും. വിശ്വാസികളെ സഹായിക്കുകയല്ല ദ്രോഹിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും സുകുമാരന്‍ പറഞ്ഞു.
വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുളള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കേണ്ടതാണ്. എന്‍.എസ്.എസ് അതിന് ആഹ്വാനം ചെയ്യുന്നില്ല. ആരുടെയും ചട്ടുകമാകാന്‍ എന്‍.എസ്.എസ് ആഗ്രഹിക്കുന്നില്ലെന്നും ജി.സുകുമാരന്‍നായര്‍ മാധ്യമങ്ങളോടു പറഞ്ഞു.
