വനിതാ മതിലിനെതിരായ നിലപാടും പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. ഇത് വനിതാ മതിൽ അല്ല, വർഗീയ മതിലാണെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ആലപ്പുഴയിൽ വനിതാ മതിലിന്‍റെ രക്ഷാധികാരിയായി പ്രതിപക്ഷനേതാവിനെ നിശ്ചയിച്ചതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തി. വരുംദിവസങ്ങളിലും വനിതാമതിലിനെതിരെ ശക്തമായി ആഞ്ഞടിക്കാനാണ് യുഡിഎഫ് നീക്കം. ഇക്കാര്യങ്ങളൊക്കെ ഇന്ന് ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും.
SFIക്കാർ പൊലീസുകാരെ വളഞ്ഞിട്ടു തല്ലി; കസ്റ്റഡിയിലെടുത്തവരെ നേതാക്കൾ മോചിപ്പിച്ചു
ശബരിമല വിഷയത്തിന്‍റെ പേരിൽ എട്ടു ദിവസമാണ് സഭാ നടപടികള്‍ തടസപ്പെട്ടത്. രണ്ടു ദിവസം മാത്രമാണ് സഭ നടപടികള്‍ പൂർണമായും നടന്നത്. എല്ലാ ദിനവും ചോദ്യോത്തരവേളയിൽത്തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേൽക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് പതിന്നാലാം നിയമസഭയുടെ പതിമൂന്നാം സെഷൻ ആരംഭിച്ചത്.
advertisement
