അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരും. കരുണാകരന്‍റെ മകൾ എന്ന രീതിയിലാണ് ഇക്കാര്യം പറയുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും. കെ. കരുണകാരന്‍റെ മകൾ ആയതിനാൽ വേദിയിൽ കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ ഒരു മൂലയിൽ ആയിരുന്നു സ്ഥാനമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് വേദികളില്‍ സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ ബി.ജെ.പി. വേദിയില്‍ തനിക്ക് അംഗീകാരം കിട്ടിയെന്ന് മാത്രമല്ല, തനിക്കൊപ്പം നിരവധി വനിതകളും ഉണ്ടായിരുന്നു. 50 വയസ്സില്‍ താഴെയുള്ള വനിതകള്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ കുറവാണെന്നും പദ്മജ പറഞ്ഞു. കെ. കരുണാകരന്റെ മക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടന്നാണ് അവരുടെ തീരുമാനം. അത് ഒരിക്കല്‍ മുരളീധരനും മനസിലാക്കും. ഈ തിരഞ്ഞെടുപ്പോടെ എ.ഐ.സി.സി. ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കോണ്‍ഗ്രസ് നശിച്ച് താഴേത്തട്ടിലെത്തിയെന്നും പത്മജ കുറ്റപ്പെടുത്തി.
advertisement