TRENDING:

ബി.ജെ.പിയിലേക്ക് മുരളിയും വരുമെന്ന് പത്മജ; പാർട്ടി പറഞ്ഞാൽ താൻ പ്രചാരണത്തിനിറങ്ങും

Last Updated:

'വൈകി ചിന്തിക്കുന്ന ആളാണ് മുരളീധരൻ. അദ്ദേഹത്തിനു വേണ്ടി ഒരു പരവതാനി വിരിച്ചിട്ടാണ് ഞാൻ വന്നത്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സഹോദരൻ കെ. മുരളീധരനും ബി.ജെ.പിയിൽ ചേരുമെന്ന് പത്മജാ വേണുഗോപാൽ (Padmaja Venugopal). പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കേണ്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു പത്മജ. ഇനിയും മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ വരും എന്നും പത്മജ സൂചന നൽകി.
പത്മജാ വേണുഗോപാൽ
പത്മജാ വേണുഗോപാൽ
advertisement

"കെ. കരുണാകരന്റെ മക്കളെ കോൺഗ്രസിന് വേണ്ട. വൈകാതെ മുരളീധരന് ഇത് മനസിലാകും. വൈകി ചിന്തിക്കുന്ന ആളാണ് മുരളീധരൻ. അദ്ദേഹത്തിനു വേണ്ടി ഒരു പരവതാനി വിരിച്ചിട്ടാണ് ഞാൻ വന്നത്.

ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നിരിക്കും. അത് എത്ര എണ്ണം എന്നതിൽ മാത്രമേ സംശയമുള്ളൂ. പത്മജ കോൺഗ്രസിൽ നിന്നും പോയതുകൊണ്ട് എന്ത് സംഭവിക്കും എന്ന് തിരഞ്ഞെടുപ്പിൽ കാണാം. പാർട്ടി പറഞ്ഞാൽ പ്രചാരണത്തിനിറങ്ങും.

എനിക്ക് പിന്നാലെ വരാൻ ഒരുപാടുപേരുണ്ട്. അവരെല്ലാം സമയം നോക്കി നിൽക്കുകയാണ്. പ്രവർത്തകർ ഇതു കഴിഞ്ഞാൽ എന്റെ പിന്നാലെ പോരുമെന്ന് ഉറപ്പുണ്ട്," എന്ന് പത്മജ.

advertisement

Summary: Padmaja Venugopal, who recently left Congress and joined BJP pinned hopes that K. Muraleedharan, her elder brother and son of former Chief Minister K. Karunakaran, may soon be expected in BJP. She was speaking at the BJP event in Pathanamthitta, where Prime Minister Narendra Modi is scheduled to attend on March 15, Friday. She expressed hopes on BJP opening an account in Kerala in the upcoming general elections, no matter what the number be

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബി.ജെ.പിയിലേക്ക് മുരളിയും വരുമെന്ന് പത്മജ; പാർട്ടി പറഞ്ഞാൽ താൻ പ്രചാരണത്തിനിറങ്ങും
Open in App
Home
Video
Impact Shorts
Web Stories