TRENDING:

ലോക്സഭ: ലീഗിന് 3 സീറ്റ് വേണമെന്ന് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ

Last Updated:

ആവശ്യപ്പെടാതെ തന്നെ കോണ്‍ഗ്രസ് ഇക്കാര്യംപരിഗണിക്കാന്‍ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് മൂന്ന് സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ. അര്‍ഹതപ്പെട്ട സീറ്റ് ചോദിക്കാൻ ലീഗ് മടിക്കുന്നതെന്തെന്ന ചോദ്യം ഉന്നയിച്ച മുഈൻ, ആവശ്യപ്പെടാതെ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് പരിഗണിക്കാന്‍ തയ്യാറാകണമെന്നാണ് അറിയിച്ചിരിക്കുന്നത്.
advertisement

Also Read-സഖ്യത്തിനില്ല; ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെങ്കിൽ BJPയെ പിന്തുണക്കും: ശിവസേന

വയനാട് സീറ്റ് ലഭിച്ചാൽ ലീഗിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന നിർദേശവും ഇദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്. വയനാട് ലഭിച്ചില്ലെങ്കിൽ പാലക്കാടോ കാസര്‍കോഡോ മത്സരിച്ച് വിജയിച്ച് വരുമെന്ന പ്രതീക്ഷയിലാണ് ലീഗ്. ഇ. അഹമ്മദിന് പിൻഗാമിയായ ലീഗിൽ നിന്ന് ഒരു കേന്ദ്രമന്ത്രി ഉണ്ടാകുമ്പോള്‍, മൂന്ന് എംപിമാരുടെ പിന്തുണയുണ്ടാകണമെന്നാണ് ആഗ്രഹം എന്നറിയിച്ചു കൊണ്ടാണ് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്സഭ: ലീഗിന് 3 സീറ്റ് വേണമെന്ന് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ