TRENDING:

BREAKING: പെരിയ ഇരട്ടക്കൊലക്കേസ്: നാല് സിപിഎം നേതാക്കളുടെ മൊഴിയെടുത്തു

Last Updated:

കഴിഞ്ഞദിവസം കാസര്‍കോട് ക്രൈംബ്രാഞ്ച് ക്യാമ്പില്‍വെച്ചാണ് പ്രത്യേക അന്വേഷണ സംഘം മൊഴിരേഖപ്പെടുത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് സിപിഎം നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ വിപിപി മുസ്തഫ, കെവി മണികണ്ഠന്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കാസര്‍കോടെ സിപിഎമ്മിന്റെ ജില്ലാ നേതാക്കളാണ് നാല് പേരും.
advertisement

സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും യുവജനക്ഷേമ ബോര്‍ഡ് അംഗവുമാണ് മണികണ്ഠന്‍, വിപിപി മുസ്തഫ ജില്ലാ സെക്രട്ടറിയേറ്റഅ അംഗവും. കഴിഞ്ഞദിവസം കാസര്‍കോട് ക്രൈംബ്രാഞ്ച് ക്യാമ്പില്‍വെച്ചാണ് പ്രത്യേക അന്വേഷണ സംഘം മൊഴിരേഖപ്പെടുത്തിയത്.

Also Read : ലോക്സഭാ തെരഞ്ഞെടുപ്പ്: അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങള്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കൊലപാതക കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയം അവസാനിക്കാറായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. അന്വേഷണത്തോട് സഹകരിച്ചെന്നും മൊഴി നല്‍കിയെന്നും വിപിപി മുസ്തഫ ന്യൂസ്18 കേരളത്തോട് പ്രതികരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: പെരിയ ഇരട്ടക്കൊലക്കേസ്: നാല് സിപിഎം നേതാക്കളുടെ മൊഴിയെടുത്തു