TRENDING:

പിറവം പള്ളി; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്‌സ് യാക്കോബായ പള്ളി തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് എതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് മാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. പിറവം പള്ളി സംബന്ധിച്ച ഏപ്രില്‍ 19 ലെ വിധി നടപ്പിലാക്കുന്നില്ല എന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി.
advertisement

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്ന് ഏപ്രില്‍ 19 നായിരുന്നു സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ ഈ വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തോഡോക്‌സ് വിഭാഗം സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

സാവകാശ ഹര്‍ജിയുടെ സാധ്യത തേടും: ദേവസ്വം ബോര്‍ഡ്

ചീഫ് സെക്രട്ടറി ടോം ജോസിനെ ഒന്നാം എതിര്‍ കക്ഷി ആക്കി പിറവം സെയിന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് സിറിയന്‍ ചര്‍ച്ച് വികാരി സക്കറിയ വട്ടക്കാട്ടിലാണ് സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. തിങ്കളാഴ്ച ജസ്റ്റിസ് മാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

advertisement

എന്നാല്‍ ഓര്‍ത്തോഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നതിനാല്‍ കോടതി വിധി നടപ്പിലാക്കാന്‍ സമയപരിധി നിര്‍ദേശിക്കരുത് എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ഈ മാസം ആദ്യവും ഇതേ ആവശ്യം യാക്കോബായ സഭ വിശ്വാസികള്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു.

"യുവതികൾക്ക് പ്രവേശിക്കാൻ പ്രത്യേക ദിവസങ്ങൾ പരിഗണിക്കും"

2018 മെയ് 15 ന് മുഖ്യമന്ത്രി പരിശുദ്ധ മോറാന്‍ മാര്‍ ഇഗ്‌നേഷ്യസ് അപ്രേം ദ്വിതീയന്‍ പ്രാത്രിയാര്‍ക്കീസ് ബാവക്ക് എഴുതിയ കത്തും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അന്ന് യാക്കോബായ സഭാ വിശ്വാസികളുടെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിറവം പള്ളി; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി