വീട്ടിലേക്ക് പാല്‍ വാങ്ങാനെന്ന പേരില്‍ സ്‌കൂട്ടറില്‍ കറങ്ങി നടക്കുകയായിരുന്നു വിദ്യാര്‍ഥി. സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് സംശയം തോന്നിയ മോട്ടര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കൈയോടെ പിടികൂടിയത്.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടമയായ കുട്ടിയുടെ അമ്മാവനെ വിളിച്ചുവരുത്തി 25,000 രൂപ പിഴ നല്‍കി. കുട്ടിയ്‌ക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് പ്രകാരം കേസെടുക്കുമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
വിദ്യാര്‍ഥിയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് 25 വയസ്സാകാതെ നല്‍കില്ലെന്ന് മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പീറ്റര്‍, അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.എന്‍. ഗുമുദേശ്, ടി.എസ്. സജിത് എന്നിവരടങ്ങിയ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.
advertisement
സർജറിയ്ക്കിടെ ഒന്നു കരഞ്ഞു; അതിനും ആശുപത്രി പണം ഈടാക്കിയെന്ന് യുവതി; തെളിവിന് ബില്ലും
ശസ്ത്രക്രിയയ്ക്കിടെ കരഞ്ഞതിന് പണം ഈടാക്കി ആശുപത്രി അധികൃതര്‍. ശരീരത്തിലെ മറുക് നീക്കി ചെയ്യുന്ന ശാസ്ത്രക്രിയക്കിടെ കരഞ്ഞതിനാണ് മിഡ്ജ് എന്ന യുവതിയ്ക്ക് ആശുപത്രി അധികൃതര്‍ അധിക പണം ഈടാക്കിയത്. ആശുപത്രി ബില്‍ സമൂഹമാധ്യമങ്ങളില്‍ യുവതി പങ്കുവെച്ചു. 'ബ്രീഫ് ഇമോഷന്‍' എന്ന് രേഖപ്പെടുത്തിയാണ് പണം ഈടാക്കിയത്.
11 ഡോളാറാണ് കരഞ്ഞതിന് ആശുപത്രി ഈടാക്കിയത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 815 രൂപയാണിത്. എന്നാല്‍ ആശുപത്രി അധികൃതരുടെ നടപടിയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
യുവതി ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ ആശുപത്രി നടപടി അസംബന്ധമാണെന്നും അധിക്ഷേപിക്കുന്നതാണെന്നും കമന്റുകളായി ആളുകള്‍ കേഖപ്പെടുത്തുന്നുണ്ട്. ട്വീറ്റിന് രണ്ടു ലക്ഷത്തിലധികം ലൈക്കുകളും നൂറിലധികം കമന്റുമാണ് ലഭിച്ചത്.
ഇതാണ് യുഎസിലെ ആരോഗ്യ സംവിധാനം എന്നും ആശുപത്രികള്‍ സ്വീകരിക്കുന്ന അനേകം വഴികളില്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണെന്നും കമന്റുകള്‍ ഉണ്ട്. ഏതായാലും കരച്ചിലിന് ബില്ല് ഈടാക്കിയ ആശുപത്രിയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനം ഉയരുകയാണ്.