TRENDING:
LIVE NOW

PM Shri LIVE: ക്ഷേമപെൻഷൻ 2000 രൂപയാക്കി; ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു; സർക്കാർ ജീവനക്കാർക്ക് ഡിഎ ഒരു ഗഡു കൂടി

Last Updated:

മന്ത്രി സഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement

കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം- സിപിഐ തർക്കം പരിഹാരത്തിലേക്ക്. സിപിഎം മുന്നോട്ട് വെച്ച സമവായത്തിന് വഴങ്ങിയിരിക്കുകയാണ് സിപിഐയും. ഇന്ന് വൈകുന്നേരം നടന്ന മന്ത്രിസഭായോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുത്തു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു


തുടർന്ന് വായിക്കാം


മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
advertisement
October 29, 20255:31 PM IST

Pinarayi Vijayan LIVE: എല്ലാവർക്കും വാരിക്കോരി

ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. പാചകതൊഴിലാളികളുടെ പ്രതിദിനം വേതനത്തിൽ 50 രൂപയുടെ വർധന. സർക്കാർ ജീവനക്കാർ‌ക്ക് ഒരു ഗഡു ഡി എ കൂടി. പാവപ്പെട്ട വീട്ടമ്മമാർക്ക് 1000 രൂപ പെൻഷൻ
October 29, 20255:20 PM IST

Pinarayi Vijayan LIVE: പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ കൂട്ടും

പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വർധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ കൂട്ടും. പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വർധിപ്പിക്കും
October 29, 20255:16 PM IST

Pinarayi Vijayan LIVE: ക്ഷേമപെൻഷൻ 2000 രൂപയായി വർധിപ്പിച്ചു

സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശാവർക്കർമാരുടെ പ്രതിമാസം ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപ കൂട്ടി.
advertisement
October 29, 20255:07 PM IST

Pinarayi Vijayan LIVE: സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി

സാമൂഹിക ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കളല്ലാത്ത സ്ത്രീകൾക്കായി പുതിയ പദ്ധതി.  35 മുതൽ 60 വയസ്സ് വരെയുള്ള മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ. 33,34, 000 ഗുണഭോക്താക്കൾ
October 29, 20255:05 PM IST

Pinarayi Vijayan LIVE: ഉപസമിതി റിപ്പോർട്ട് വരെ തുടർനടപടികൾ നിർത്തിവച്ചു

പിഎം ശ്രീ പദ്ധതിയിലെ തുടർ നടപടികൾ ഉപസമിതി റിപ്പോർട്ട് വരുന്നതുവരെ നിർത്തിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
October 29, 20255:02 PM IST

Pinarayi Vijayan LIVE: ഏഴംഗ മന്ത്രിതല ഉപസമിതി ഇങ്ങനെ

വി ശിവൻകുട്ടി – അധ്യക്ഷൻ
കെ രാജൻ
റോഷി അഗസ്റ്റിൻ
പി രാജീവ്
പി പ്രസാദ്
കെ കൃഷ്ണൻകുട്ടി
എ കെ ശശീന്ദ്രൻ
advertisement
October 29, 20255:00 PM IST

Pinarayi Vijayan LIVE: ഏഴംഗ ഉപസമിതി

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് പഠിക്കാൻ 7 അംഗങ്ങളുള്ള മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. റിപ്പോർട്ട് വരുന്നതു വരെ തുടർ നടപടികൾ നിർത്തി വയ്ക്കും. അത് കേന്ദ്രത്തെ അറിയിക്കും. ആശങ്ക ഉയർന്ന സാഹചര്യത്തിലാണിതെന്നും മുഖ്യമന്ത്രി
October 29, 20254:59 PM IST

Pinarayi Vijayan LIVE: പിഎം ശ്രീ പുനഃപരിശോധിക്കും

പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടപ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായ സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് റിവ്യൂ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
October 29, 20254:53 PM IST

Pinarayi Vijayan LIVE: നവംബർ 5ന് സർവകക്ഷിയോഗം

വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനാ വിഷയത്തിൽ നവംബർ 5ന് സർവകക്ഷിയോഗം വിളിച്ചുചേർ‌ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ് SIR എന്നും മുഖ്യമന്ത്രി പറഞ്ഞു
advertisement
October 29, 20253:09 PM IST

Sivankutty LIVE: പിഎം ശ്രീ: ക്യാബിനറ്റിന് ശേഷം മുഖ്യമന്ത്രി മറുപടി നൽ‌കും

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനത്തിൽ ക്യാബിനറ്റിന് ശേഷം മുഖ്യമന്ത്രി മറുപടി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
October 29, 20253:03 PM IST

Sivankutty LIVE: ഹയർസെക്കൻഡറി പരീക്ഷാ സമയക്രമം

ഹയർസെക്കൻഡറി ഒന്നാംവർഷ പൊതു പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ നടക്കും. രണ്ടാംവർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ 28 വരെയാണ്. ഒന്നാം വർഷ പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ. രണ്ടാം വർഷ പരീക്ഷ രാവിലെ ആരംഭിക്കും. രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22 മുതൽ. ഫെബ്രുവരി 16 മുതൽ മോഡൽ പരീക്ഷകൾ ആരംഭിക്കും. ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ എഴുതും
October 29, 20252:59 PM IST

Sivankutty LIVE: 4,25,000 പേർ പരീക്ഷ എഴുതും

SSLC പരീക്ഷ മാർച്ച് 5 ന് ആരംഭിക്കും. ഗൾഫ് 7, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും അടക്കം 3000 കേന്ദ്രങ്ങൾ. 4,25,000 പേർ പരീക്ഷ എഴുതും
advertisement
October 29, 20252:54 PM IST

Sivankutty LIVE: എസ്എസ്എല്‍സി പരീക്ഷാ സമയക്രമം പ്രഖ്യാപിക്കുന്നു

എസ് എസ് എൽ സി 2026 പരീക്ഷ മാർച്ച്‌ 5ന് ആരംഭിച്ചു മാർച്ച്‌ 30ന് അവസാനിക്കും. പരീക്ഷ രാവിലെ 9 30 മുതൽ. IT മോഡൽ പരീക്ഷ ജനുവരിയിൽ. Sslc മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ. SSLC ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നത് 2026 മെയ് 8
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PM Shri LIVE: ക്ഷേമപെൻഷൻ 2000 രൂപയാക്കി; ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു; സർക്കാർ ജീവനക്കാർക്ക് ഡിഎ ഒരു ഗഡു കൂടി
Open in App
Home
Video
Impact Shorts
Web Stories