TRENDING:

കണ്ണൂരിൽ ക്രമസമാധാനം നിലനിർത്തുമെന്ന് ഡിജിപി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ : സംഘർഷങ്ങൾ അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ പൊലീസ്അതീവ ജാഗ്രതയിൽ. അക്രമ സംഭവങ്ങൾക്ക് തടയിടാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജില്ലയിൽ ക്രമസമാധാനം നിലനിർത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
advertisement

രാഷ്ട്രീയ നേതാക്കളുടെ വീടിന് നേർക്ക് നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്ക് 19 പേരെ കഴിഞ്ഞ ദിവസം രാത്രിയോടെ കരുതൽ തടങ്കലിലാക്കിയിരുന്നു.വിവിധയിടങ്ങളിൽ പൊലീസ് പട്രോളിങ്ങും പിക്കറ്റിംഗും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Also Read-കണ്ണൂരിൽ അക്രമം തുടരുന്നു; വി. മുരളീധരന്റെ വീടിന് നേരെ ബോംബേറ്

ക്രമസമാധാനം നിലനിർത്തി സാമാന്യ ജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ പൊലീസിന് നിർദേശം നൽകിയതായും ഡിജിപി അറിയിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ക്രമസമാധാനം നിലനിർത്തുമെന്ന് ഡിജിപി