TRENDING:

Child Driver | കോട്ടയത്ത് 'കുട്ടി' ഡ്രൈവര്‍മാര്‍ പെരുകുന്നു; കുടുങ്ങാന്‍ പോകുന്നത് മാതാപിതാക്കളെന്ന് പോലീസ്, പരിശോധന ശക്തം

Last Updated:

കറുകച്ചാലിൽ പതിനാലുകാരി ഓടിച്ച സ്കൂട്ടർ അപകടത്തിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തെ തുടർന്നാണു പൊലീസ് പരിശോധന ശക്തമാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം കറുകച്ചാലില്‍ പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുടുംബനാഥനായ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ജില്ലയിലെ 'കുട്ടി' ഡ്രൈവര്‍മാരെ കൈയ്യോടെ പിടികൂടാന്‍ ഒരുങ്ങി പോലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്‍റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കി. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നേരെ നിയമനടപടികള്‍ സ്വീകരിക്കും.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കഴിഞ്ഞ ദിവസം ലൈസന്‍സില്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിയെ  ട്രാഫിക് എൻഫോഴ്സ്മെന്റ് പിടികൂടിയിരുന്നു.  വൈദ്യ പരിശോധന നടത്തി കേസെടുത്തു. കറുകച്ചാലിലെ  അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചതോടെ വിദ്യാർഥിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തിരുന്നു.

READ ALSO- Reckless driving | കുടുംബനാഥനായ യുവാവ് പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ ഇടിച്ച് മരിച്ചു;കുട്ടിയുടെ പിതാവിനെതിരെ കേസ്

പുളിയാംകുന്ന് മുണ്ടംകുന്നേല്‍ റാേഷന്‍ തോമസ് (41) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉമ്പിടി വലിയപൊയ്കയില്‍ ജിനു എന്ന ആന്‍റണിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കറുകച്ചാല്‍ രാജമറ്റം പാണൂര്‍ക്കവലയില്‍ ചൊവ്വാഴ്ച രാത്രി 7.45നാണ് അപകടം നടന്നത്.

advertisement

READ ALSO- Child Driver | നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ സുഹൃത്തിനൊപ്പം കറങ്ങാന്‍ ഇറങ്ങി; കുട്ടി ഡ്രൈവറുടെ വീട്ടിലെത്തി കേസെടുത്ത് MVD

ആന്‍റണിയുടെ പതിനാല് വയസുകാരിയായ മകള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ ബൈക്കിലെത്തിയ റോഷന്‍ തോമസിനെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന പതിനൊന്നും മൂന്നും വയസുള്ള സഹോദരങ്ങള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജീവന്‍ വെച്ചുള്ള കളി ഇനി വേണ്ട..

advertisement

ലൈസൻസ് ഇല്ലാതെ വിദ്യാർഥികൾ വാഹനം ഓടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ അറിയിച്ചു. വിദ്യാർഥികൾ വാഹനം ഓടിച്ചുണ്ടാക്കുന്ന അപകടം വർധിച്ചതിനെ തുടർന്നാണ്  കർശന നടപടി.ഇത്തരം സംഭവങ്ങളിൽ ഇൻഷുറൻസ് നഷ്ടപരിഹാരം ബന്ധപ്പെട്ട വാഹനത്തിന്റെ ഉടമ നൽകേണ്ടി വരും.

READ ALSO- Accident | പാഞ്ഞുവന്ന കാർ വാനിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് തീഗോളമായി; ഡ്രൈവറുടെ നില ഗുരുതരം

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് അധ്യാപകരും സ്കൂൾ അധികൃതരും നിരുത്സാഹപ്പെടുത്തണം. ഇത്തരം സംഭവം കണ്ടാൽ പോലീസിനെ അറിയിക്കണം. സ്കൂൾ അധികൃതർക്ക് നോട്ടിസ് അയയ്ക്കും. പരിശോധന ശക്തമാക്കും. കുട്ടികൾ വാഹനം ഓടിക്കുന്നതു കണ്ടാൽ വാഹന ഉടമയ്ക്കെതിരെ കേസെടുക്കും. 25,000 രൂപ പിഴയോ 3 മാസം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിൽ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

advertisement

Driving License | മൊബൈൽഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

കണ്ണൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു ബസോടിച്ച സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. അപകടകരമായി ബസോടിച്ച് ഡ്രൈവർക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് ശുപാര്‍ശ നല്‍കിയതായി കണ്ണൂര്‍ ആര്‍.ടി.ഒ അറിയിച്ചു.

പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെസ്‌റ്റേണ്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് നടപടി. ബസ് ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും ഇത് പിന്നീട് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് അയച്ചു നൽകുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് മോട്ടോര്‍വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ ജഗന്‍ലാലും സംഘവും അന്വേഷണം നടത്തി കേസെടുത്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Child Driver | കോട്ടയത്ത് 'കുട്ടി' ഡ്രൈവര്‍മാര്‍ പെരുകുന്നു; കുടുങ്ങാന്‍ പോകുന്നത് മാതാപിതാക്കളെന്ന് പോലീസ്, പരിശോധന ശക്തം
Open in App
Home
Video
Impact Shorts
Web Stories