TRENDING:

പൂതനയുടെ വേഷം കെട്ടി ഡ്രൈവിങ് സ്‌കൂള്‍ ഉടമ; ഡ്രൈവിങ് ലൈസൻസ് പരിഷ്കാരത്തിനെതിരെ പ്രതിഷേധം

Last Updated:

ചുങ്കം ജങ്ഷനിൽ നിന്ന് ആരംഭിച്ച സമര പൂതന സമരം കളക്ട്രേറ്റിൽ സമാപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: പരിഷ്കരിച്ച പുതിയ ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ‌ക്കെതിരെ വെറിട്ട് പ്രതിഷേധവുമായി ഡൈവിങ് സ്‌കൂള്‍ ഉടമകള്‍. പൂതനയുടെ വേഷം കെട്ടിയാണ് പ്രതിഷേധം നടത്തിയത്. സംയുക്ത ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പൂതനയുടെ വേഷം കെട്ടി നഗരത്തിൽ പ്രകടനം നടത്തിയത്. ചുങ്കം ജങ്ഷനിൽ നിന്ന് ആരംഭിച്ച പൂതന സമരം കളക്ട്രേറ്റിൽ സമാപിച്ചു.
advertisement

തൃശൂർ കോർപ്പറേഷൻ ഒല്ലൂർ ഡിവിഷൻ കൗൺസിലർ സി.പി.പോളി ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ജില്ലാ കൺവീനർ രമേശ് അധ്യക്ഷനായി. ഷിജു മാട്ടിൽ, സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഡ്രൈവിങ് സ്കൂളുകളെ പ്രതിനിധീകരിച്ച് അമ്പതിലേറെപ്പേർ പങ്കെടുത്തു.

Also read-'പ്രതിയുമായി കൈ കോർക്കുന്നോ? എന്താണ് സർക്കാരിന്റെ തടസ്സം?' ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി

ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമ​ഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞിരുന്നു. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30ആക്കി ഉയർത്തും. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂതനയുടെ വേഷം കെട്ടി ഡ്രൈവിങ് സ്‌കൂള്‍ ഉടമ; ഡ്രൈവിങ് ലൈസൻസ് പരിഷ്കാരത്തിനെതിരെ പ്രതിഷേധം
Open in App
Home
Video
Impact Shorts
Web Stories