TRENDING:

കൊച്ചിയിലെ ഗതാഗതക്കുരുക്ക്: PWDക്ക് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി സുധാകരൻ

Last Updated:

'ഗതാഗത കുരുക്ക് പരിഹരിക്കേണ്ടത് ജില്ലാ ഭരണകൂടവും പൊലീസും'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കില്‍ പി ഡബ്ലു ഡിക്ക് ഉത്തരവാദിത്വമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഗതാഗത കുരുക്ക് പരിഹരിക്കേണ്ടത് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണ്, പി ഡബ്ല്യു ഡി അല്ല. തകര്‍ന്ന റോഡുകള്‍ ദേശീയപാത അതോറിറ്റിയുടേതാണെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗത കുരുക്കും വിവാദം സൃഷ്ടിച്ചതോടെയാണ് മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയത്.
advertisement

ഗതാഗത കുരുക്ക് പരിഹരിക്കേണ്ടത് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണെന്ന് ജി.സുധാകരന്‍ പറഞ്ഞു. ഇതില്‍ പി ഡബ്ല്യു ഡിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തകര്‍ന്ന റോഡുകള്‍ ദേശീയ പാത അതോറിറ്റിയുടേതാണ്. കൊച്ചിയില്‍ 45 റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടില്ല. ഈ റോഡുകളുടെ ചില ഭാഗങ്ങളില്‍ മാത്രമാണ് പ്രശ്‌നങ്ങളുള്ളത്. റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ഏഴുകോടി രൂപ അനുവദിച്ചിട്ടുണ്ട്. പി ഡബ്ല്യു ഡി യുടെ നേതൃത്വത്തില്‍ നടക്കുന്ന കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിലെ ഗതാഗതക്കുരുക്ക്: PWDക്ക് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി സുധാകരൻ