രണ്ടു മാസം എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഒപ്പിടാൻ രാഹുൽ ഈശ്വർ എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. പമ്പ പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു ഒപ്പിടേണ്ടത്. എന്നാൽ ഇടയ്ക്ക് നിലയ്ക്കൽ വച്ച് പൊലീസ് തടഞ്ഞുവെന്ന കാരണം പറഞ്ഞതോടെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് ഒപ്പിടുന്നത്. അതേസമയം, പൊലീസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. റാന്നി കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 17, 2018 10:51 AM IST
