TRENDING:

‘സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം വാഴട്ടെ’; എന്ത് മണ്ടത്തരവും ഏറ്റുവിളിക്കും; CPM വീഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Last Updated:

ഒരു അന്തവും കുന്തവുമില്ലാത്തത് കൊണ്ട് തന്നെയാണ് അവരെ ‘അന്തംകമ്മികള്‍’ എന്ന് വിളിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോഷ്യലിസത്തോടൊപ്പം സാമ്രാജ്യത്വവും വാഴട്ടെയെന്ന് മുദ്രാവാക്യം വിളിക്കുന്ന സിപിഎം (CPM) നേതാക്കളുടെയും അണികളുടെയും വീഡിയോ പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് (Youth Congress) ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ (Rahul Mamkoottathil). കണ്ണൂരില്‍ (Kannur) നടന്ന സിപിഎം പാർട്ടി കോണ്‍ഗ്രസിന്റെ (CPM Party Congress) ഉദ്‌ഘാടന വേളയിൽ എ എന്‍ ഷംസീര്‍ (AN Shamseer) എംഎൽഎ ‘സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം വാഴട്ടെ’ എന്ന് ഇംഗ്ലീഷിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. എംഎൽഎ വിളിക്കുന്നത് തെറ്റായ മുദ്രാവാക്യമാണെന്നറിയാതെ അവിടെ കൂടിയിരുന്ന നേതാക്കളും അണികളുമെല്ലാം ഇത് ഏറ്റുവിളിക്കുകയായിരുന്നു. ഈ വീഡിയോ ആണ് രാഹുൽ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച് വീഡിയോയിൽ നിന്നുള്ള ദൃശ്യം
രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച് വീഡിയോയിൽ നിന്നുള്ള ദൃശ്യം
advertisement

സോഷ്യലിസത്തോടൊപ്പം സാമ്രാജ്യത്വവും നീണാൾ വാഴട്ടെയെന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്ത ഷംസീറിന്റെ മണ്ടത്തരങ്ങൾ തുറന്നുകാണിക്കാനല്ല വീഡിയോ പങ്കുവെക്കുന്നതെന്നും മറിച്ച് ആ പാർട്ടിയുടെയും അണികളുടെയും ഗതികേട് കാണിക്കാനാണ് വീഡിയോ പങ്കുവെക്കുന്നതെന്ന് രാഹുൽ കുറിച്ചു. എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും അതിലെ തെറ്റ് തിരുത്താനോ വിയോജിക്കാനോ ആവാതെ അതേറ്റ് വിളിക്കുന്ന സിപിഎം നേതാക്കളും അണികളും ബുദ്ധിശൂന്യരായ ഭക്തജനക്കൂട്ടമാണെന്നും ഇത് പോലെ ഒരു അന്തവും കുന്തവുമില്ലാത്തത് കൊണ്ട് തന്നെയാണ് അവരെ ‘അന്തംകമ്മികള്‍’ എന്ന് വിളിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

advertisement

രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ കുറിപ്പ് -

"Long Live Socialism

Long Live Long Live

Long Live lmperialism

Long Live Live"

സോഷ്യലിസത്തോടൊപ്പം പിണറായിക്കാലത്തെ പാർട്ടിയുടെ സാമ്രാജ്യത്വവാദവും നീണാൾ വാഴട്ടെ എന്ന് CPIM പാർട്ടി കോൺഗ്രസ്സിൽ മുദ്രാവാക്യം വിളിച്ചു കൊടുത്ത ഷംസീറിന്റെ മണ്ടത്തരങ്ങളിൽ ഒന്നു കൂടി എക്സ്പോസ് ചെയ്യാനല്ല ഈ വീഡിയോ പങ്ക് വെക്കുന്നത്.

advertisement

മറിച്ച് ആ പാർട്ടിയുടെയും അണികളുടെയും ഗതികേട് പങ്ക് വെക്കാനാണ്. നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നില്ക്കാതെ 'ഓ തമ്പുരാനെ' എന്ന രീതിയിൽ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്തജനക്കൂട്ടമാണ് CPIM.

അതുകൊണ്ടാണ് 'ഗുളു ഗുളു SFI' എന്നും 'പെങ്ങൾക്കു വേണ്ട ആസാദി' എന്നുമൊക്കെ മുദ്രാവാക്യം വിളിക്കുമ്പോൾ അണികൾ ഏറ്റു വിളിക്കുന്നത്.

ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ 'അന്തം കമ്മികൾ' എന്ന് വിളിക്കുന്നതും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം വാഴട്ടെ’; എന്ത് മണ്ടത്തരവും ഏറ്റുവിളിക്കും; CPM വീഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Open in App
Home
Video
Impact Shorts
Web Stories