കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.
അതിതീവ്ര മഴയുടെ മുന്നറിയിപ്പാണ് എട്ടു ജില്ലകളിലും നിലനില്‍ക്കുന്നത്. തെക്കന്‍ കേരളത്തിലും മഴ ശക്തിപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 929 ക്യാംപുകളിലായി 93088 പേരാണ് കഴിയുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അവധിയില്‍ പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യക്തമാക്കിയിരുന്നു.
നിലമ്പൂരിലെ ഭൂദാനത്ത് ഉരുള്‍ പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലില്‍ 18 വീടുകള്‍ മണ്ണിനടിയിലായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
advertisement
തത്സമയ വിവരങ്ങൾ...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 09, 2019 7:01 AM IST