വട്ടിയൂർക്കാവിൽ വോട്ട് കച്ചവടം നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു. അരൂരിലേത് തിളക്കമാർന്ന വിജയം. പി എസ് കാർത്തികേയൻ 50കളിൽ ജയിച്ചതിന് ശേഷം ആദ്യമായാണ് ഒരു കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്നത്. കോന്നിയും വട്ടിയൂർക്കാവും നഷ്ടപ്പെട്ടത് ഗൗരവത്തോടെ കണക്കിലെടുക്കും. ആത്മപരിശോധന നടത്തും. 28ന് യുഡിഎഫ് യോഗം കൂടും. തിരുത്തലുകൾ ആലോചിച്ച് മുന്നോട്ടുപോകും.
Also Read-'വിജയം സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം'; അരൂരിലെ പരാജയം പരിശോധിക്കുമെന്ന് കോടിയേരി
എല്ലാ മത വിഭാഗങ്ങളുടെയും പിന്തുണ തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എൻ എസ് എസിന്റേത് സമദൂര സിദ്ധാന്തം തന്നെയാണ്. എൻ എസ് എസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അങ്ങനെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിച്ചു. പരസ്യ പ്രതികരണങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും മാറി നിൽക്കണം.
advertisement
ദേശീയതലത്തിൽ ബിജെപിക്ക് എതിരായ ശക്തമായ വികാരം ഉയർന്നുവരുന്നതിന്റെ സൂചനകളാണ് ഹരിയാന, മഹാരാഷ്ട്ര ഫലങ്ങളിൽ കാണുന്നത്. ദേശീയതലത്തിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ചെന്നിത്തല പറഞ്ഞു.