ആലപ്പാട്ടെ ഖനനവിരുദ്ധ സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരെന്ന ആരോപണവുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല സൂനാമിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഖനനം നിയമപരമാണെന്നും നിര്‍ത്തിവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഖനനം നിയമപരമാണെന്നു കാട്ടി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐആര്‍ഇ) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കെഎംഎംഎല്‍ എംഡി ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും ജയരാജന്‍ പറഞ്ഞു.
ആലപ്പാട് സമരം; പിന്നില്‍ മലപ്പുറംകാരെന്ന് മന്ത്രി ഇ.പി ജയരാജന്‍
advertisement
രാവിലെ എട്ട് മണിയോടെയാണ് ഖനന വിരുദ്ധ സമരഭൂമിയായ ആലപ്പാട് സന്ദർശിക്കാനായി പ്രതിപക്ഷനേതാവ് എത്തിയത്. ഐ ആർ ഇ എൽ നടത്തുന്ന ഖനനവും പ്രതിപക്ഷ നേതാവ് വിലയിരുത്തി. തുടർന്ന് സേവ് ആലപ്പാട് സമര പന്തൽ സന്ദർശിച്ചു. നിരാഹാര സത്യാഗ്രഹം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷ് രാവിലെ നിരാഹാരം അവസാനിപ്പിക്കും. ഐ ആർ ഇ എൽ നടത്തുന്ന സീ വാഷിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ആലപ്പാട് ഖനനവിരുദ്ധ സമരം ശക്തമായതോടെ ജനുവരി 16ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നു. എന്നാൽ യോഗത്തിലേക്ക് സമരസമിതി പ്രതിനിധികളെ ആരെയും ക്ഷണിച്ചിട്ടില്ല.
