TRENDING:

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പീഡനത്തിനിരയായത് സിപിഎം ഓഫീസിലെന്ന് യുവതിയുടെ ആരോപണം

Last Updated:

മണ്ണൂര്‍ നഗരിപ്പുറത്ത് കഴിഞ്ഞദിവസമായിരുന്നു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ പീഡനമെന്ന് ആരോപണം. സിപിഎം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്നാണ് ഗര്‍ഭിണിയായതെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് സിപിഎം പ്രതികരിച്ചു.
advertisement

മണ്ണൂര്‍ നഗരിപ്പുറത്ത് കഴിഞ്ഞദിവസമായിരുന്നു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പീഡന വിവാദത്തില്‍ എത്തി നില്‍ക്കുന്നത്. കുട്ടിയുടെ അമ്മയായ യുവതിയാണ് ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍വെച്ച് പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായതെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രണയം നടിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പീഡിപിച്ചെന്നാണ് ആരോപണം.

Also Read:  കോഴിക്കോട് വ്യവസായിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ബ്ളാക്ക്മെയിലിങ്ങ്; യുവതി അറസ്റ്റില്‍

യുവജന സംഘടനാ പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയിലെ ഒരു കോളേജില്‍ പഠിച്ചിരുന്ന സമയത്ത് മാഗസിനുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ആരോപണ വിധേയനായ യുവാവ് യുവതിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നെന്നും ഇരുവരും പ്രണയത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

advertisement

ആരോപണ വിധേയന് സംഘടനയുമായി ബന്ധപ്പെട്ട് യാതൊരു ചുമതലയും ഇപ്പോഴില്ലെന്നും സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം പറയുന്നു. ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് മാധ്യമങ്ങളെ കാണും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പീഡനത്തിനിരയായത് സിപിഎം ഓഫീസിലെന്ന് യുവതിയുടെ ആരോപണം