TRENDING:

Drivers License | ഡ്രൈവിങിനിടെ സർക്കസ്; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Last Updated:

ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ സ്റ്റിയറിംഗിൽ നിന്ന് കൈവിട്ട് മൊബൈലില്‍ ടൈപ്പ് ചെയ്യുന്നതിന്‍റെയും സംസാരിക്കുന്നതിന്‍റെയും വെള്ളം കുടിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലുവയില്‍ (Aluva) യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ അപകടകരമായി വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് (Drivers License ) സസ്പെന്‍ഡ് (Suspended)  ചെയ്തു. ആലുവ ഏലൂര്‍ കൊച്ചിക്കാരന്‍ പറമ്പില്‍ വീട്ടില്‍ രാഹുല്‍ ബാബു (24)വിന്‍റെ ലൈസന്‍സാണ് 3 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ആലുവ ജോയിന്‍റ് ആര്‍ടിഒ സലിം വിജയകുമാര്‍ ശുപാര്‍ശ നല്‍കിയത്.
advertisement

ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിംല എന്ന സ്വകാര്യ ബസിന്‍റെ ഡ്രൈവറാണ് രാഹുല്‍. ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ സ്റ്റിയറിംഗിൽ നിന്ന് കൈവിട്ട് മൊബൈലില്‍ ടൈപ്പ് ചെയ്യുന്നതിന്‍റെയും സംസാരിക്കുന്നതിന്‍റെയും വെള്ളം കുടിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Also Read- തിരുവനന്തപുരത്ത് KSRTC ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

ഇരുകൈകളും വിട്ട് അപകടകരമാകും വിധത്തില്‍ ബസ് ഓടിക്കുന്നതിനിടെ വണ്ടി ഗട്ടറില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡ്രൈവര്‍ക്കതിരെ പ്രതിഷേധം ഉയര്‍ന്നതോടെ  ആര്‍ടിഒ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു.

advertisement

ബസ് യാത്രയ്ക്കിടെ ശരീരത്തിൽ തൊട്ട് അറപ്പുളവാക്കുംവിധം പെരുമാറിയ മധ്യവയസ്ക്കനെ യുവതി ചവിട്ടിക്കൂട്ടി

വയനാട്: ബസ് യാത്രക്കിടെ മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പർശിക്കുകയുംചെയ്ത ആളെ സ്വയം നേരിട്ട് യുവതി. വയനാട് (Wayand) പനമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.

സംഭവത്തെ കുറിച്ച് സന്ധ്യ പറയുന്നത് ഇങ്ങനെ- ''നാലാം മൈലില്‍ നിന്നാണ് ബസ് കയറിയത്. വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഒരാള്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും ഞാന്‍ പറഞ്ഞു.

advertisement

 Also Read- കൊച്ചി മെട്രോ ബോഗിയില്‍ ഭീഷണിസന്ദേശം എഴുതിയത് രണ്ടുപേര്‍; പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു

ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ പറഞ്ഞു. അയാള്‍ തയ്യാറാകാതിരുന്നതോടെ ഞാന്‍ കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റുപോയി. തുടര്‍ന്ന് എന്നേയും കണ്ടക്ടറേയും അടക്കം തെറിവിളിച്ചു. പിന്നീട് ബസിന് മുന്നില്‍ കയറിനിന്നുകൊണ്ട് കേള്‍ക്കുമ്പോള്‍ അറപ്പുളവാക്കുന്ന വാക്കുകളും ഐ ലവ് യു എന്നും എന്നെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊന്നും പ്രതികരിച്ചില്ല. പിന്നീട് ബസിലേക്ക് കയറി വന്നിട്ട് ഈ വാക്കുകള്‍ തന്നെ പറഞ്ഞുകൊണ്ട് എന്റെ താടിക്ക് തോണ്ടികൊണ്ടിരുന്നു. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തത്''.

advertisement

ബസിലുള്ള മറ്റുള്ള ആളുകള്‍ ഇയാളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവരെ തടയുകയായിരുന്നു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറും. അതുകൊണ്ടുതന്നെ ശല്യം ചെയ്തതിന് താന്‍തന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറയുകയായിരുന്നുവെന്നും സന്ധ്യ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Drivers License | ഡ്രൈവിങിനിടെ സർക്കസ്; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories