പാങ്ങോട് സേനാ കേന്ദ്രത്തില്‍ നിന്ന് 62 ഓളം പേരടുങ്ങുന്ന മൂന്ന് ടീമുകളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഈ സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഒമ്പതോളം ആര്‍മി സംഘങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരിക്കുന്നത്.
ഇന്ത്യന്‍ എയര്‍ഫോഴ്‌സും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. 12 ഹെലികോപ്ടറുകളാണ് രക്ഷാ ദൗത്യവുമായി രംഗത്തുള്ളത്. MI 17 V5, എഎല്‍എച്ച് തുടങ്ങിയവയാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാന ഭരണകൂടവുമായി ചേര്‍ന്നാണ് നാവികസേന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
advertisement
കോസ്റ്റ് ഗാര്‍ഡിന്റെ 16 സംഘങ്ങളെയും മഴ ദുരിതം വിതച്ച പ്രവര്‍ത്തനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ബേപ്പൂരില്‍ നിന്നുള്ള മൂന്ന് സംഘം ഉള്‍പ്പെടെയാണിത്. ഇതില്‍ രണ്ട് സംഘങ്ങള്‍ ഇതിനോടകം തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കഴിഞ്ഞു. മറ്റൊരു ടീമും രംഗത്തെത്തിയിട്ടുണ്ട്. 500 ഓളം പേരെയാണ് ഇതിനോടകം കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്. 10 സംഘങ്ങള്‍ കൊച്ചിയിലും മൂന്ന് സംഘങ്ങള്‍ വിഴിഞ്ഞത്തും പ്രവര്‍ത്തന സജ്ജരായിട്ടുണ്ട്.