പഹൽഗാം ആക്രമണത്തിന്റെയും അതിന് മുമ്പ് പാകിസ്ഥാൻ സേനാ മേധാവി നടത്തിയ മതവൈരം നിറഞ്ഞ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുടെയും പശ്ചാത്തലത്തിലാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം വീണ്ടും ചർച്ചയാവുന്നത്. ഇസ്രായേലും അയൽ രാജ്യങ്ങളുമായുള്ള നിരന്തര പോരാട്ടങ്ങൾ മതവ്യത്യാസത്തിൻ്റ പേരിൽ നടക്കുന്നവയാണെന്ന് പുസ്തകത്തിൽ പറയുന്നു.
റഷ്യയിലെ ചെച്നിയയിലെ ഇസ്ലാമിക വിഘടന വാദവും, ചൈനയിലെ സിൻസിയാങ്ങ് പ്രശ്നവും മതഭിന്നതയുടെ പേരിലാണെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. മതവെറി ഇല്ലായിരുന്നുവെങ്കിൽ അമേരിക്കയിൽ 9/11 -ന് ലോക വ്യാപാര കേന്ദ്രത്തിന് നേരെയുള്ള അക്രമം നടക്കുമായിരുന്നില്ല. ഭാരതത്തിലാണെങ്കിൽ ഭാരത വിഭജനം , കാശ്മീർ പ്രശ്നം, പാക്കിസ്ഥാനുമായുള്ള നിരന്തര പോരാട്ടം, അയോദ്ധ്യാ പ്രശ്നം, ദേശവ്യാപകമായ ഭീകരാക്രമണങ്ങൾ , 26/11 ന് മുംബയിൽ നടന്ന ഭീകരാക്രമണം, തുടർച്ചയായി നടക്കുന്ന വർഗീയ കലാപങ്ങൾ ഇവയെല്ലാം തന്നെ മതഭ്രാന്തിൻ്റ സൃഷ്ടികളാണ്. ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടം പൂർണമാകണമെങ്കിൽ അന്യ മതങ്ങളോട് ഒത്തു തീർപ്പില്ലാത്ത ശത്രുത വളർത്തുന്ന സെമിറ്റിക് മതങ്ങളുടെ സിദ്ധാന്തങ്ങളെ തുറന്ന് എതിർക്കപ്പെടേണ്ടതുണ്ടെന്ന് പുസ്തകത്തിൽ പറയുന്നു.
advertisement
വർഗീയതയുടെ പേരിൽ എല്ലാവരെയും ഒന്നടങ്കം കുറ്റപ്പെടുത്തുന്നത് സത്യസന്ധതയില്ലായ്മയാണെന്നും സമാധാന ചിത്തരായ ഹിന്ദുക്കളെയും വർഗീയവാദികളായി ചിത്രീകരിക്കുന്നത് മതവിദ്വേഷം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മതസിദ്ധാന്തങ്ങളുടെ ന്യൂനത മറച്ചു പിടിക്കാൻ മാത്രമുള്ളതാണെന്നും പുസ്തകത്തിൽ പറയുന്നു.
ഹൈദരാബാദ് സ്വദേശി സുബ്രഹമണ്യം ഇംഗ്ലീഷിൽ രചിച്ച പുസ്തകത്തിൻ്റെ മലയാള പരിഭാഷയാണ് 'മദം പൊട്ടിയ മതവാദം' എന്ന പേരിൽ കേരളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറ്റു മതക്കാരെയെല്ലൊം തങ്ങളുടെ മതങ്ങളിലേക്ക് മാറ്റിയെടുക്കുകയോ അല്ലെങ്കിൽ അവയെ നശിപ്പിക്കുകയോ ചെയ്യേണ്ടത് തങ്ങളുടെ മതപരമായ ദൗത്യമാണെന്നും ചില മതങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നു. മതരഹിതമായ സമൂഹമല്ല, മറിച്ച് മത ശത്രുത കൈവെടിഞ്ഞ സമൂഹത്തെയാണ് ലോകത്തിനാവശ്യമെന്ന് പുസ്തകം അടിവരയിട്ട് പറയുന്നു.
മതഭീകരവാദം ലോക സമാധാനത്തിന് ഉണ്ടാക്കുന്ന ഭീഷണികളെ സൂക്ഷ്മമായി കേരള സമൂഹത്തിനെ ബോധ്യപ്പെടുത്താൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന് ഗ്രന്ഥകാരൻ പറയുന്നു. മതഭീകരവാദത്തിൻ്റെയും വർഗീയ ഭ്രാന്തിൻ്റെയും തിക്താനുഭവങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന കേരളീയർക്ക് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ ഈ ഗ്രന്ഥം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സേതുമാധവൻ കേരളമുൾപ്പെടുന്ന സംസ്ഥാനങ്ങളുടെ ആർ എസ് സിലെ സഹ ക്ഷേത്രീയ പ്രചാരക്, 2006-ൽ ക്ഷേത്രീയ പ്രചാരക്, 2012 -ൽ ധർമ്മ ജാഗരൺ വിഭാഗിൻ്റെ ചുമതലയുള്ള അഖില ഭാരതീയ കാര്യകാരി അംഗം, 2014 മുതൽ അഖില ഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് തുടങ്ങിയ പദവികളും വഹിച്ചു.