മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളിക്കൊണ്ടാണ് സിപിഎം സെക്രട്ടേറിയറ്റിൻ്‍റെ വിലയിരുത്തൽ. ബൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി തിരുത്തുമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.
also read:'താങ്കള്‍ക്കൊപ്പം ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലേക്കെത്തും' മോദിയെ അഭിനന്ദിച്ച് വിരാട് കോഹ്‌ലി
ഹിന്ദുവോട്ടുകള്‍ ഇടതുമുന്നണിക്ക് നഷ്ടമായെന്നും അതിന് ശബരിമലയും കാരണമായിട്ടുണ്ടാകാമെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം സിപിഐയും വിശദമായി ചര്‍ച്ച ചെയ്യും.
ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചതാണ് പരാജയ കാരണം. ഇതായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആദ്യവിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ കോടിയേരി ബാലകൃഷണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മറ്റുകാരണങ്ങളും ചൂണ്ടിക്കാട്ടി.
advertisement
ന്യൂനപക്ഷ വോട്ടുകളില്‍ മാത്രമല്ല, ഹൈന്ദവ വോട്ടുകളിലും വലിയ ചോര്‍ച്ചയുണ്ടായി. പരമ്പരാഗതമായി ഇടതുമുന്നണിക്കു ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ നഷ്ടപ്പെട്ടു. ശബരിമലയും ഇതിന് ഒരു കാരണമായോയെന്ന് പരിശോധിക്കണമെന്ന് കോടിയേരി പറയുന്നു.
ഇടതുമുന്നണിയുടെ ബിജെപി വിരുദ്ധ പ്രചരണം ജനം വിശ്വസിച്ചു. എന്നാല്‍ ഇത് ഗുണം ചെയ്തത് യുഡിഎഫിനാണ്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും തിരിച്ചടിയായി. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന പ്രചരണം ന്യൂനപക്ഷങ്ങളെ അടക്കം യുഡിഎഫിലേക്ക് അടുപ്പിച്ചു. ഇതു യുഡിഎഫിന്റെ വലിയ വിജയത്തിനും ഇടതുമുന്നണിയുടെ പരാജയത്തിനും കാരണമായി- സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.
ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും സര്‍ക്കാര്‍ വിരുദ്ധ വികാരവും പരാജയകാരണമായോയെന്നും സിപിഎം പരിശോധിക്കും. 30,31 തീയതികളില്‍ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും. അതിനുശേഷം ജില്ലാ കമ്മിറ്റികള്‍ ചേരാനും നിര്‍ദേശമുണ്ട്. സ്ഥാനാര്‍ഥികളില്‍ നിന്നും പാര്‍ട്ടി വിശദാംശങ്ങള്‍ തേടും. ഇന്നു ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതിയില്‍ കാര്യമായ ചര്‍ച്ച നടന്നില്ല. തെരഞ്ഞെടുപ്പ് അവലോകനത്തിന് അടുത്തമാസം നേതൃയോഗങ്ങള്‍ ചേരും. മണ്ഡലം,ജില്ലാ കമ്മിറ്റികളോട് വിശദ റിപ്പോര്‍ട്ട് നല്‍കാനും സിപിഐ നിര്‍വാഹക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.