TRENDING:

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഇനി വൈകിയാൽ ശരിക്കും പണി കിട്ടും; ശമ്പളം പഞ്ചിങുമായി ബന്ധിപ്പിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പഞ്ചിങ് നടപ്പാക്കിയിട്ടും വൈകി വരുന്ന സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ശീലത്തിന് മാറ്റമില്ലായിരുന്നു. എന്നാൽ അവരെ ശരിക്കും വെട്ടിലാക്കി സർക്കാർ. ശമ്പളം പഞ്ചിങ്ങുമായി ബന്ധപ്പെടുത്തി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഒക്ടോബർ മാസം മുതൽ പൊതുഭരണം, നിയമം, ധനകാര്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർക്കാണ് പുതിയ സംവിധാനം ബാധകമാക്കുന്നത്. ഇതോടെ ഇനി വൈകിയെത്തിയാൽ അതിന് ആനുപാതികമായി ശമ്പളത്തിൽ കുറവുണ്ടാകും. താമസിച്ചുവരുന്നവർക്കും, നേരത്തെ പോകുന്നവർക്കും ശമ്പളം കുറയും. നേരത്തെ പഞ്ചിങ് ഏർപ്പെടുത്തിയിരുന്നെങ്കിലും വൈകിവരുന്ന ജീവനക്കാർ മേലുദ്യോഗസ്ഥരുടെ അനുമതിയോടെ ഹാജർ ക്രമീകരിക്കുകയാണ് ചെയ്തുവന്നിരുന്നത്. എന്നാൽ ശമ്പളവുമായി പഞ്ചിങ് ബന്ധിപ്പിച്ചതോടെ ഇനിമുതൽ ഹാജർ ക്രമീകരണത്തിൽ ഒന്നും ചെയ്യാനാകില്ലെന്നാണ് പൊതുഭരണവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
advertisement

ആയുഷ്മാൻ ഭാരത്: കേരളത്തിലെ ഭൂരിപക്ഷംപേരും പുറത്താകുമെന്ന് മന്ത്രി കെ.കെ ശൈലജ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതിയ സംവിധാനം മുൻകാല പ്രാബല്യത്തോടെയാണ് നടപ്പിലാകുന്നുവെന്നത് ജീവനക്കാരെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്. 2018 ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള ഹാജർ ക്രമീകരണം ഉടൻ നടത്താനും പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. അടുത്ത മാസം 15നം സ്പാർക്ക് സംവിധാനത്തിലൂടെ ഇക്കാര്യം പരിഹരിക്കാനാണ് സർക്കാർ നിർദേശം. ഇതോടെ സ്ഥിരമായി വൈകിയെത്തുകയും അവധി എടുത്തു തീർക്കുകയും ചെയ്തവർ കുഴങ്ങി. ആവശ്യത്തിന് ലീവുണ്ടായിട്ടും ഹാജർ കൃത്യമല്ലാത്ത ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടാതിരിക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ സമർപ്പിക്കണം. രേഖകൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഇനി വൈകിയാൽ ശരിക്കും പണി കിട്ടും; ശമ്പളം പഞ്ചിങുമായി ബന്ധിപ്പിച്ചു