TRENDING:

'സർഗ'യുടെ കാനം രാജേന്ദ്രൻ പുരസ്കാരം സലിൻ മാങ്കുഴിക്ക്

Last Updated:

11,111 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്കാരം വെള്ളിയാഴ്ച വൈകുന്നേരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ സർഗ നൽകുന്ന കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരത്തിന് സലിൻ മാങ്കുഴിയുടെ 'എതിർവാ' തിരഞ്ഞെടുക്കപ്പെട്ടു. 11,111 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്കാരം വെള്ളിയാഴ്ച വൈകുന്നേരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും.
News18
News18
advertisement

വേണാടിന്റെ ചരിത്രത്തിലെ ഏറെ അറിയപ്പെടുന്ന ഒരു ചരിത്ര സംഭവത്തിലെ കാണാക്കാഴ്ചകൾ, ഇത് വരെ ആരും അറിയാത്ത കഥകൾ അത്യപൂർവമായ ഗവേഷണ പാടവത്തോടെ കണ്ടെടുത്ത് സാധാരണ വായനക്കാരനോട് സംവദിക്കുന്ന രീതിയിൽ അവതരിപ്പിച്ച നോവൽ ആണ് എതിർവാ എന്ന് ഡോ. പി കെ രാജശേഖരൻ, രാഹുൽ രാധാകൃഷ്ണൻ, എസ് ബിനുരാജ് എന്നിവർ അടങ്ങിയ പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു.

പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറാണ് സലിന്‍ മാങ്കുഴി. പേരാള്‍, പത യു/എ എന്നീ കഥാ സമാഹാരങ്ങളും 'ആനന്ദ ലീല' എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സർഗ'യുടെ കാനം രാജേന്ദ്രൻ പുരസ്കാരം സലിൻ മാങ്കുഴിക്ക്
Open in App
Home
Video
Impact Shorts
Web Stories