നാലുവരി വിധിന്യായമാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതി പുറത്തിറക്കിയത്.
'എല്ലാ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ജനുവരി 22ന് തുറന്ന കോടതിയിൽ അനുയോജ്യമായ ബെഞ്ചിൽ വാദം കേൾക്കും. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും സംസ്ഥാന സർക്കാരും കക്ഷികളായ കേസിൽ 2018 സെപ്റ്റംബർ 28ൽ പുറപ്പെടുവിച്ച കോടതി വിധിക്ക് സ്റ്റേ ഉണ്ടായിരിക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നു'.
advertisement
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഇന്ന് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ റിവ്യൂ ഹർജികൾ പരിഗണിച്ചു തീരുമാനമെടുത്തത്. രാവിലെ റിട്ട് ഹർജികൾ പരിഗണനയ്ക്കു വന്നപ്പോൾ അത് റിവ്യൂ ഹർജിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി പറഞ്ഞിരുന്നു. ഇനി ജനുവരി 22 നു എല്ലാ ഹർജികളും ഒന്നിച്ചു പരിഗണിക്കുന്നതോടെ ശബരിമല നിയമയുദ്ധം വീണ്ടും നീളുകയാണ്.
advertisement
തത്സമയവിവരങ്ങൾ ചുവടെ...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2018 3:07 PM IST
