അതേസമയം കൂടുതൽ വർദ്ധനവ് ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെയാണ് ഫീസ്. ഫീസിൽ കഴിഞ്ഞ വർഷത്തേക്കാൾ 50,000 മുതൽ 65,000 രൂപയുടെ വർദ്ധനയാണ് വരുത്തിയത്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മീഷനാണ് ഫീസ് നിശ്ചയിച്ചത്.
ഫീസ് വർധനയിൽ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും കോളേജ് മാനേജ്മെന്റുകൾ അറിയിച്ചു. മെഡിക്കൽ ഫീസ് സംബന്ധിച്ച കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. അനുകൂല വിധി ഉണ്ടാകുമെന്നാണ് മാനേജ്മെന്റുകളുടെ പ്രതീക്ഷ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 06, 2019 8:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ് നിശ്ചയിച്ചു; മാനേജ്മെന്റുകൾ കോടതിയിലേക്ക്