പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടിനാണ് പരാതി നൽകിയത്. പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബൃന്ദ കാരാട്ടിന് പരാതി നൽകിയത്. ആഗസ്റ്റ് 14നാണ് പരാതി നൽകിയത്.
എംഎൽഎ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിയിലുണ്ട്. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. പരാതി വിവരം ബൃന്ദാ കാരാട്ട് അവൈലബിൾ പോളിറ്റ് ബ്യൂറോയെ അറിയിക്കുകയും തുടർന്ന് വിശദമായി അന്വേഷണം നടത്താൻ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.
advertisement
ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. പാർട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പി.കെ. ശശിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നൽകി. എംഎൽഎയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളിൽ ഒരാൾ വനിതയായിരിക്കണമെന്നും നിർദേശിച്ചു.