തിരിച്ച് വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ട മാതാപിതാക്കൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും തുടർന്ന് തെന്മല പൊലീസിന് വിവരം കൈമാറുകയുമായിരുന്നു.
- BREAKING: തീരുമാനമായി; സിപിഐ സ്ഥാനാർത്ഥികൾ ഇവർ
advertisement
പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തതറിഞ്ഞ അധ്യാപകൻ ഒളിവിൽ പോയി. കഴിഞ്ഞദിവസം കായംകുളത്ത് സ്വകാര്യ ഹോട്ടലിൽ വെച്ച് കൈ മുറിച്ച് ഇയാൾ ആത്മഹത്യക്കും ശ്രമിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുളത്തൂപ്പുഴ സ്കൂളിലെ അധ്യാപകൻ ആയിരിക്കുമ്പോഴും സമാനമായ ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നുവന്നിരുന്നു. തുടർന്ന് ആര്യങ്കാവിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.