പട്ടാമ്പി കൂട്ടുപാത മൂച്ചിക്കുടയിൽ മുഹമ്മദ് ഫൈസൽ (20), ചിറനെല്ലൂർ വൈശ്യം വീട്ടിൽ ഉബൈദ് (21), പോർക്കുളം സ്വദേശി ഹൃതിക് (19), ഷാരുഖ് (20), ചാവക്കാട് കടപ്പുറം പഴുമിന്നൽ വീട്ടിൽ രാഹുൽ (20), വടക്കേക്കാട് സ്വദേശി എബിൻ (21) എന്നിവർക്കാണ് മർദനമേറ്റത്. ചികിത്സയിലായിരുന്ന ഇവർ ആശുപത്രിവിട്ടു. ഇവരെ ആക്രമിക്കാനെത്തിയവരിൽ കോളജിന് പുറത്ത് നിന്നുള്ളവരും ഉണ്ടായിരുന്നു.
advertisement
എസ്എഫ്ഐക്ക് സമ്പൂർണ ആധിപത്യമുള്ള കോളജിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന് മർദനമേറ്റിരുന്നു. ദിവസങ്ങളായി നിലനിൽക്കുന്ന തർക്കം രമ്യമായി പരിഹരിക്കുന്നതിന് പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതാണ്. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ വീണ്ടും സംഘർഷമുണ്ടായത്. ഇതിന്റെ തുടർച്ചയായി ഉച്ചയ്ക്ക് ബൈക്കുകളിൽ എത്തിയ സംഘം കോളജിൽ ആക്രമണം നടത്തുകയായിരുന്നു. പുറത്തുനിന്നെത്തിയ എസ്എഫ്ഐക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.