ഐഐടികളിലും കൊഴിഞ്ഞുപോക്ക്; രണ്ട് വർഷത്തിനിടെ പഠനം ഉപേക്ഷിച്ചത് 2461 കുട്ടികൾ

Last Updated:

മാനസിക സമ്മർദം അടക്കമുള്ള കാരണങ്ങളാണ് കൊഴിഞ്ഞുപോക്കെന്നാണ് വിദഗ്ധർ പറയുന്നത്

ന്യൂഡല്‍ഹി: ആയിരക്കണക്കിന് വിദ്യാർഥികളുടെ സ്വപ്നമാണ് ഐഐടിയിൽ പ്രവേശനം. എന്നാൽ അത്ര ശുഭകരമായ വാർത്തയല്ല ഐഐടികളെ സംബന്ധിച്ചിടത്തോളം പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 2461 കുട്ടികള്‍ പഠനം ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. മാനവശേഷി വികസന മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ചതാണ് ഈ കണക്കുകൾ. രാജ്യത്തെ 23 ഐഐടികളിൽ നിന്നാണ് 2461 പേർ പഠനം ഉപേക്ഷിച്ചുപോയത്. ഇതിൽ 57 ശതമാനവും ഡൽഹി, ഖൊരഗ്പൂർ ഐഐടികളിൽ നിന്നാണ്.
പഠനം ഉപേക്ഷിച്ചതിൽ പകുതിയോളം പേരും ജനറല്‍ വിഭാഗത്തില്‍ നിന്നുമാണ്. അണ്ടര്‍ ഗ്രാജുവേറ്റുകളും പോസ്റ്റുഗ്രാജുവേറ്റുകളുമാണ് പഠനം ഉപേക്ഷിച്ചു പോകുന്നതില്‍ കൂടുതലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1290 പേര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും 1171 പേര്‍ പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. ഡല്‍ഹിയില്‍ നിന്നും 782 പേരും ഖൊരഗ്പൂരില്‍ നിന്നും 622 പേരും ബോംബെയില്‍ 263 പേരും കാണ്‍പൂരില്‍ 190 പേരും മദ്രാസില്‍ നിന്നും 128 പേരും പുറത്തു പോയി.
advertisement
വര്‍ഷംതോറും 9000 കുട്ടികളെ അണ്ടര്‍ഗ്രാജ്വേറ്റ് വിഭാഗത്തിലും 8000 പേരെ പോസ്റ്റുഗ്രാജുവേറ്റ് വിഭാഗത്തിലും പ്രവേശനം നല്‍കാറുണ്ട്. മാനസിക സമ്മര്‍ദം അടക്കമുള്ള കാരണങ്ങളാലാണ് കൊഴിഞ്ഞുപോക്ക് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പോസ്റ്റു ഗ്രാജ്വേറ്റ് വിഭാഗത്തിലെ കൊഴിഞ്ഞുപോക്കിന് കാരണം ജോലി കിട്ടുന്നതും. ബി ടെക് ലെവലിലുള്ള വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കാന്‍ കാരണം പഠന സമ്മര്‍ദ്ദവുമാണ്. ഹിന്ദി മീഡിയത്തില്‍ നിന്നും വരുന്ന പലര്‍ക്കും പൊരുത്തപ്പെടാന്‍ പാടാകുന്നു.
advertisement
ജനറല്‍ വിഭാഗത്തില്‍ പെടുന്ന പഠനം ഉപേക്ഷിക്കുവരുടെ കണക്കുകള്‍ക്ക് ഏകദേശം അടുത്താണ് സംവരണ വിഭാഗത്തില്‍ പെടുന്ന പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണവും. പഴയ ഐഐടികളില്‍ നില നില്‍ക്കുന്ന ജാതി വിവേചനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഐടികളില പഠിക്കാന്‍ വരുന്ന സംവരണ വിഭാഗത്തില്‍ പെടുന്ന കുട്ടികളില പലരും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നുമല്ല വരുന്നത്. ഈ മാറ്റം ഉറപ്പുവരുത്താന്‍ സ്ഥാപനം തയ്യാറാകുന്നുമില്ല. ഈ ഭാഷാ പ്രശ്‌നം സംവരണ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ഐഐടികളിലും കൊഴിഞ്ഞുപോക്ക്; രണ്ട് വർഷത്തിനിടെ പഠനം ഉപേക്ഷിച്ചത് 2461 കുട്ടികൾ
Next Article
advertisement
'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
  • ഇസ്രായേൽ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു, ഹമാസ് നിരസിച്ചാൽ ഇസ്രായേൽ നടപടികൾ തുടരും.

  • 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  • ഗാസയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്.

View All
advertisement